തിരുവനന്തപുരം: ബിവറേജിൽ ക്യൂ നിൽക്കാൻ പോകുന്നവർ തലേന്ന് കുടിച്ചുതീർത്ത കുപ്പിയുമായിവേണം പോകാൻ. ക്യൂ നിൽക്കുന്നതിനുമുമ്പ് ഔട്ട്‌ലെറ്റിന് സമീപത്തുള്ള ബാസ്കറ്റിൽ ആ കുപ്പികൾ നിക്ഷേപിക്കാം. ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ് അധികൃതരുടെ തീരുമാനം. ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഉപയോഗശേഷം കുപ്പികൾ വലിച്ചെറിയുടെ പ്രവണത ഇല്ലതാക്കാനാണ് പുതിയ നടപടി. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പദ്ധതിസംബന്ധിച്ച് ഒരുമാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ മുഴുവൻ ബിവറേജ് ഔട്ട്‌ലെറ്റുകളിലും ഇതിനുള്ള സംവിധാനം ഒരുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പ്ലാസ്റ്റിക്ക് കുപ്പികൾ മാത്രമാണ് ശേഖരിക്കുക. ബാസ്കറ്റുകൾ നിറയുന്ന മുറയ്ക്കായിരിക്കും കുപ്പികൾ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യുക. ഇത് ആഴ്ചയിലോ മാസത്തിലോ ആകാം. എല്ലാ ജില്ലകളിലും ഓഫീസും ഗോഡൗണും ഉള്ളതിനാൽ കുപ്പികൾ നീക്കുന്നത് അവർക്ക് ഒരു പ്രശ്നമാകില്ല. ബോട്ടിലുകൾ നീക്കംചെയ്യുന്നതിന് ചെറിയ തുക കമ്പനിക്ക് ബിവറേജ് കോർപ്പറേൻ തൽകേണ്ടിവരും. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
ബെവ്‌കോയ്ക്ക് സംസ്ഥാനത്ത് 284 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഇതിലൂടെ പ്രതിവർഷം 51 കോടി കുപ്പി മദ്യമാണ് ശരാശരി വിൽക്കുന്നത്. ഉത്സവ സീസണുകളിലാണ് ഇത് ഏറെയും. വിറ്റുപോകുന്നതിൽ ഏറെയും പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള മദ്യമാണ്. മദ്യം ഉപയോഗിച്ചശേഷം കുപ്പികൾ വലിച്ചെറിയുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുതിയ നീക്കത്തിലൂടെ ഇതിന് ഒരുപരിധിവരെ കുറവുവരുത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |