രൂപകല്പന അഥവാ - ക്രിയേറ്റിവിറ്റിക്ക് നിരവധി മേഖലകളിൽ ഇന്ന് സാദ്ധ്യതയുണ്ട്. ക്രിയേറ്റീവ് വ്യവസായ മേഖലയിൽ മീഡിയാ എന്റർടെയിന്റ്‌മെന്റ്, ഡിസൈൻ എന്നിവ ഉൾപ്പെടുന്നു. വീഡിയോ ഗെയിംസ് ഡെവലപ്‌മെന്റ്, ഫാഷൻ ഡിസൈൻ, അഡ്വർടൈസിംഗ്, ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സർഗ്ഗാത്മക ശേഷി പ്രകടിപ്പിക്കാൻ യോജിച്ച തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രിയിലുള്ളത്. ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം, പരസ്യം എന്നിവയിൽ ക്രിയേറ്റിവിറ്റിയുടെ സ്വാധീനം ചില്ലറയല്ല. ഈ രംഗത്ത് വൈദഗ്ദ്ധ്യം ലഭിച്ചവരുടെ എണ്ണം ഇന്ത്യയിൽ തീരെ കുറവാണ്.
രാജ്യത്ത് ഡിജിറ്റൽ അഡ്വർടൈസിംഗ്, അനിമേഷൻ/വിഷ്വൽ എഫ്ക്ട്‌സ് ഗെയിമിംഗ് എന്നിവയിൽ അടുത്ത അഞ്ചു വർഷക്കാലയളവിൽ യഥാക്രമം 28%, 16.4%, 18.1% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലിത് 8 ശതമാനത്തോളം വരും. ബാഹുബലി പോലുള്ള സിനിമകൾ ക്രിയേറ്റീവ് വ്യവസായ മേഖലകളുടെ സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. പരസ്യ വിപണിയിൽ പ്രവർത്തിക്കാൻ ക്രിയേറ്റീവ് ആർട്‌സ് & ഡിസൈൻ കോഴ്‌സുകൾ സഹായിക്കും.
പ്ലസ് ടു, ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള നിരവധി കോഴ്‌സുകൾ ക്രിയേറ്റീവ് മേഖലയിലുണ്ട്. ഇവ രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിൽ ഉറപ്പുവരുത്തും. പ്രതിമാസം ഒരുലക്ഷം രൂപയിലധികം ശമ്പളം ലഭിക്കാവുന്ന തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രി ഉറപ്പു വരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |