കേരള സർവകലാശാലയിലെ കോളേജുകളിൽ പി.ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/pg2025 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും പുനഃക്രമീകരിക്കാനും ഇന്നുകൂടി അവസരമുണ്ട്. ആദ്യഅലോട്ട്മെന്റ് മൂന്നിന് പ്രസിദ്ധീകരിക്കും.
സർവകലാശാല പഠനവിഭാഗങ്ങളിലേക്കുളള എംഎ, എംഎസ്‌സി, എംടെക്, എംസിജെ, എംകോം, എംഎൽഐഎസ്‌സി, എൽഎൽഎം, എംഎസ്ഡബ്ല്യൂ, എംഎഡ് കോഴ്സുകളിലെ ആദ്യഘട്ട പ്രവേശനം മൂന്നിന് അതത് വകുപ്പുകളിൽ നടത്തും. വിവരങ്ങൾക്ക്: 0471 – 2308328,
രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം പരീക്ഷകളുടെ രജിസ്‌ട്രേഷൻല ഇന്നു മുതൽ ആരംഭിക്കും.
ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ അവസാന വർഷ ബിബിഎ ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി
വൈവാവോസി
നാലാം സെമസ്റ്റർ എം.എ മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ സപ്ലിമെന്ററി,2014 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഫെബ്രുവരി 2025) നാലാം സെമസ്റ്റർ എം.എ മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2025) പരീക്ഷയുടെ വൈവാവോസി പരീക്ഷകൾ 18 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2025) പരീക്ഷയുടെ വൈവാവോസി പരീക്ഷകൾ 14 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി,ഹിസ്റ്റോറിക്കൽ സ്റ്റഡീസ് (2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2025) പരീക്ഷയുടെ പ്രൊജക്ട്,വൈവാവോസി പരീക്ഷകൾ 8 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.കോം ആൻഡ് എം.സി.എ (സി.എസ്.എസ്-2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രൊജക്റ്റ്,വൈവാവോസി പരീക്ഷകൾ 7 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |