ഐശ്വര്യത്തിന്റെ പ്രതീകമായാണ് നിലവിളക്കിനെ കാണുന്നത്. അതുകൊണ്ടുതന്നെ പലരും നിത്യവും വീട്ടിൽ വിളക്ക് വയ്ക്കാറുണ്ട്. ചിലർ രാവിലെയും കൂടുതൽ പേരും വൈകിട്ടുമാണ് നിലവിളക്ക് കൊളുത്തുന്നത്. തിന്മയെ അകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കാനാണ് നിലവിളക്ക് വയ്ക്കുന്നതെന്നാണ് വിശ്വാസം. ദൈവങ്ങളുടെ പ്രതീകമായാണ് വിളക്കിനെ കാണുന്നത്.
മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി മാത്രമേ വിളക്ക് കൊളുത്താൻ പാടുള്ളൂ.വിളക്ക് വയ്ക്കുമ്പോൾ കൂടെ കിണ്ടിയിൽ ജലവും വയ്ക്കാറുണ്ട്. ഇത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇത് എന്തിനാണെന്ന് പലർക്കും അറിയില്ല. പഞ്ചഭൂതങ്ങളുടെ പ്രതീകമായി നിലവിളക്ക് കത്തിക്കുക എന്ന അർത്ഥത്തിലാണ് കിണ്ടിയിൽ ജലം വയ്ക്കുന്നത്. ഒരു കാരണവശാലും കിണ്ടിയിൽ ജലം വയ്ക്കാതെ നിലവിളക്ക് കത്തിക്കരുത്.
കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ അത് തീർത്ഥമാകുന്നു. അതിനാൽ അവ സേവിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. കിണ്ടിയിലെ വെള്ളത്തിൽ പൂക്കൾക്ക് പകരം തുളസി ഇല വയ്ക്കുന്നതാണ് നല്ലത്. അപ്പോൾ അടുത്ത ദിവസം ഈ തീർത്ഥം കുടിക്കുകയും ചെയ്യാം. പൂക്കളിട്ട് വച്ച കിണ്ടിയിലെ വെള്ളം അടുത്ത ദിവസം നിങ്ങൾ തുളസി തറയിൽ ഒഴിച്ച് കളയുക. ഇത് വീട്ടിലെ കഷ്ടതകൾ മാറ്റുമെന്നാണ് വിശ്വാസം. അല്ലാതെ കിണ്ടിയിലെ ജലം മുറ്റത്തോ വാഷ്ബേഴ്സിനിലോ ഒഴിച്ച് കളയരുത്. ഇത് വീടിന് ദോഷമാണെന്ന് ജ്യോതിഷികൾ പറയുന്നു. നിലവിളക്ക് കത്തിക്കുമ്പോൾ പൂർണത കിട്ടാൻ കിണ്ടിയും വെള്ളവും ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |