ആലുവ: കുട്ടമശേരി ഗവ. സ്‌കൂളിലെ ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടത്തിൽ അഗ്‌നിബാധ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്‌കൂൾ ലാബിലെ പഴകിയ വസ്തുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് പുക ഉയർന്നത്. രണ്ട് വർഷമായി ഇവിടെ ക്ലാസ് പ്രവർത്തിക്കുന്നില്ല. തീപിടിത്തമുണ്ടാകുമ്പോൾ സമീപത്തെ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുകയായിരുന്നു. ആലുവയിൽ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സ്‌കൂളിൽ രണ്ട് കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണുള്ളത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |