പാലക്കാട്: ടാക്സ് പ്രാക്ടീഷനേഴ്സ്‌ന്റെ സംഘടനയായ അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷനേഴ്സ് പാലക്കാട് ജില്ലാ വാർഷിക സമ്മേളനം എ.ടി.പി സംസ്ഥാന പ്രസിഡന്റ് മസൂദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലീന അദ്ധ്യക്ഷത വഹിച്ചു. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂർ താലൂക്കുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി നിധിൻരാജ്, ശ്രീപ്രകാശ്, ഭാസ്‌കർ പെരുമ്പുലാവിൽ, ലീന, അരുൺ, പ്രജീഷ് സംസാരിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ആയി വി.പ്രശാന്തിനെയും സെക്രട്ടറിയായി എൻ.സുമേഷിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |