മാന്നാർ : കൂട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം മേൽശാന്തി ഋതേഷ് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ഭരണസമിതി പ്രസിഡന്റ് എം.സുതൻപിള്ള, വൈസ് പ്രസിഡന്റ് വേണുകേശവ്, സെക്രട്ടറി മോഹൻ വെട്ടിക്കാട്ട്, ട്രഷറർ വേണു കാട്ടൂർ, ജോയിന്റ് സെക്രട്ടറി മോഹനൻ കോയിക്കൽ, കമ്മിറ്റി അംഗങ്ങളായ ദാമോദരൻ നമ്പൂതിരി, ചന്ദ്ര വാര്യർ, വിനോദ് കുമാർ, വിനീത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, വാർഡ് മെമ്പർ സജു തോമസ്, ബി.ജി.സി കൺസൾട്ടിംഗ് എം.ഡി ഡോ.എബി തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |