സൈബർ ലോകം വളരുന്നതനുസരിച്ച് സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ സെക്യൂരിറ്റി ഏറെ കരുത്താർജ്ജിക്കേണ്ടതുണ്ട്. റാൻസംവെയർ ഭീഷണി, ഡാറ്റ മോഷണം, രാജ്യാന്തരതലത്തിലുള്ള കുറ്റകൃത്യങ്ങൾ എന്നിവ സൈബർ കുറ്റകൃത്യങ്ങളിൽപ്പെടുന്നു.
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ ഫോറൻസിക്ക് അനലിസ്റ്റ്, ഇൻവെസ്റ്റിഗേറ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ, ഇൻസിഡന്റ് റിപ്പോർട്ടർ, മാൽവെയർ അനലിസ്റ്റ്, ആപ്ലിക്കേഷൻ പെൻടെസ്റ്റർ, സെക്യൂരിറ്റി ആർക്കിടെക്ട്, ടെക്‌നിക്കൽ ഡയറക്ടർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്, സെക്യൂർ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ തുടങ്ങിയ തൊഴിൽ മേഖലകളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റി സൊല്യൂഷനുകളുണ്ട്. സൈബർ അറ്റാക്കുകളെ മില്ലിസെക്കന്റിനകം കണ്ടെത്താൻ ഇവ സഹായിക്കും. ഡാറ്റാമോഷണം ഒഴിവാക്കാനും എളുപ്പത്തിൽ ഡാറ്റ അനാലിസിസ് പൂർത്തിയാക്കാനും എ.ഐ അധിഷ്ഠിത സൈബർസെക്യൂരിറ്റി സിസ്റ്റം ഉപകരിക്കും.
കോഴ്സുകൾ
...........................
സൈബർ സെക്യൂരിറ്റിയിൽ തൊഴിൽ നേടാൻ മികച്ച സ്‌കിൽ ആവശ്യമാണ്. കംപ്യൂട്ടർ സയൻസ്, ഐ.ടി., എൻജിനിയറിംഗ്, സയൻസ് ബിരുദധാരികൾക്ക് ഈ മേഖലയിലെത്താം. C++, JAVA, Python തുടങ്ങിയ പ്രോഗ്രാമിംഗ് ലാംഗ്വേജും അനലിറ്റിക്‌സും, സോഫ്റ്റ്‌സ്‌ക്കില്ലും ആവശ്യമാണ്. നിരവധി സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനുകളുണ്ട്. CEH, CISCO, CISSR സർട്ടിഫിക്കേഷനുകൾ ഇവയിൽപ്പെടും.
പ്ലസ് ടു മാത്‌സ്, കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് സൈബർ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെങ്കിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്, ബി.സി.എ, ഐ.ടി ബിരുദ പ്രോഗ്രാമിന് ചേരാം. ബി.ടെക് കംപ്യൂട്ടർ സയൻസ്, എൻജിനിയറിംഗ്, എ.ഐ & ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി കോഴ്‌സുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |