താരൻ, മുടി കൊഴിച്ചിൽ, നര എന്നിവ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാര പ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസികമായും സമ്മർദ്ദമുണ്ടാക്കുന്നു. നരമാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കെമിക്കൽ ഡൈകളെയാണ്. എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നും അതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
കറിവേപ്പില - ഒരു ബൗൾ
കറ്റാർവാഴ ജെൽ - 1 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
കറിവേപ്പില നന്നായി ചൂടാക്കി കരിച്ചെടുക്കുക. ശേഷം ഇതിനെ പൊടിച്ച് അരിച്ചെടുക്കണം. ഇതിലേക്ക് കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് ഡൈ രൂപത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ രണ്ട് തവണ ഈ ഡൈ പുരട്ടാം. മുടി പൂർണമായും കറുത്തശേഷം പിന്നീട് നര വരുന്നെങ്കിൽ മാത്രം പുരട്ടിയാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |