തിരുവനന്തപുരം: ബാലരാമപുരം മരുതൂർകോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളജ് ഓഫ് എഡ്യുക്കേഷന് നാക് ബി പ്ലസ് അംഗീകാരം ലഭിച്ചതായി കോളജ് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം,പി.ജി പ്രോഗ്രാം, റിസർച്ച് വിംഗ് എന്നീ തലങ്ങളിലേയ്ക്ക് ഉയർത്തി ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കോളേജിനെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ അഭിലാഷ്.ഡി.എസ് അറിയിച്ചു.മാനേജർ വിജുഷ.വി,അഡ്വൈസറി ബോർഡ് മെമ്പർ രഘു, പ്രിൻസിപ്പൽ അനുകൃഷ്ണൻ ആർ, കോ-ഓർഡിനേറ്റർ ബിന്ധ്യ.ആർ.എസ്,വൈസ് പ്രിൻസിപ്പൽ കിരൺലാൽ എസ്.എസ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയപ്രസാദ്.എം.ആർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |