പാലക്കാട്: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി അംഗത്വ ദിനാചരണം നടത്തി. വിദ്യാഭ്യാസ മേഖലയിൽ യാതൊരു ചർച്ചകളും കൂടാതെ നടപ്പിലാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് വി.രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം രമേശ് പാറപ്പുറം, ജില്ലാ ട്രഷറർ കെ.സുമേഷ് കുമാർ, കെ.സുരേഷ്, സി.എസ്.സതീഷ്, ഗായത്രി പ്രമോദ്, കെ.എൻ.സജിൻ, കെ.സി.ശ്രീജിത്ത്, പി.ആർ.ദീപക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |