തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് കണ്ടക്ടർമാരെ കൂടി സ്ഥലംമാറ്റി. ആറ്റിങ്ങൽ, കണിയാപുരം, കിളിമാനൂർ, പാലോട്, നെടുമങ്ങാട് ഡിപ്പോകളിലേക്കാണ് മാറ്റം. കഴിഞ്ഞ ദിവസം ഒമ്പതുപേരെ സ്ഥലംമാറ്റിയതിന്റെ തുടർച്ചയാണ് നടപടി. ഇതോടെ കൺട്രോൾ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന 15 പേരെയും മാറ്റി.
മന്ത്രി കെ.ബി.ഗണേശ്കുമാർ നേരിട്ട് വിളിച്ചിട്ടും കൺട്രോൾ റൂമിലെ ഫോൺ എടുക്കാത്തിനെ തുടർന്നാണ് നടപടി. യാത്രക്കാരിൽ നിന്നുള്ള അന്വേഷണവും പരാതികളും സ്വീകരിക്കുന്നതിന് വേണ്ടിയുള്ളതാണ് ചീഫ് ഓഫീസിലെ കൺട്രോൾ റൂം. പത്ത് ടെലിഫോൺ ലൈനുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ എടുക്കില്ലെന്ന പരാതി വ്യാപകമാണ്.
ശാരീരിക അവശത കാരണം ബസിൽ ജോലിചെയ്യാൻ കഴിയാത്തവരെ ഇവർക്ക് പകരം നിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |