വണ്ടൂർ : 40 ഗ്രാം എം.ഡി.എം.എയുമായി കൂരാട് സ്വദേശിയെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മരുതത്ത് വീട്ടിൽ അബ്ദുൾ ലത്തീഫ് ആണ് വി.എം.സി ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപം പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. 3.8 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു.
കഴിഞ്ഞ ദിവസത്തെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് വണ്ടൂർ വിഎംസി എച്ച്.എസ്.എസിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് മൈതാനത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു വാഹനത്തിൽ നാലുപേർ ഇരിക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തിൽ ഒരാളായ
അബ്ദുലത്തീഫിന്റെ പക്കൽ നിന്നും എം ഡി എം എ കണ്ടെടുത്തത്. കൂടെയുള്ള മൂന്നു പേർക്ക് ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തതിനാൽ ഒരാളുടെ പേരിൽ മാത്രമാണ് കേസ്' . പൊലീസ് പരിശോധന കണക്കിലെടുത്ത് തനിക്ക് ഉപയോഗിക്കാനായി
കൂടുതൽ എം ഡി എം എ കൈയിൽ കരുതിയെന്നാണ് പ്രതിയുടെ മൊഴി.
കോഴിവണ്ടിയിൽ ജോലിക്കാരനാണ് അബ്ദുൾ ലത്തീഫ്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചതിന് പിഴ അടച്ചിട്ടുള്ള ആളാണ് പ്രതി . ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |