വാഴൂർ : ഉള്ളായം യു. പി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ തയ്യാറാക്കിയ 1000 വിത്തുണ്ടകൾ വനംവകുപ്പിന് കൈമാറി. ഇടുക്കിവൈൽഡ് ലൈഫ് റേഞ്ച് ഓഫീസർ പ്രസാദ് കുമാർ ഏറ്റുവാങ്ങി.വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഡെൽമജോർ അദ്ധ്യക്ഷത വഹിച്ചു.വഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിനി ബേബി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിഷാ മോൾ കെ.ജി , കെ.ബിനു, ശ്രീലേഖ കെ.ജി, സംഗീത വി, സൂര്യ എസ്.നായർ എന്നിവർ പ്രസംഗിച്ചു. 16 ന് ഇടുക്കിയിലെ വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിക്കുമെന്ന് റേഞ്ച് ഓഫീസർ പ്രസാദ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |