റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ജൂൺ 14 - 1200 ഇടവം 31 ശനിയാഴ്ച (ദിവസം പൂർണ്ണമായും ഉത്രാടം നക്ഷത്രം)
അശ്വതി: വിദ്വേഷം ഒഴിവാക്കുക. പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുക. സ്വാധീനശക്തി വർദ്ധിക്കും, ഭാവി കരുപ്പിടിപ്പിക്കും, രാജകീയ ബഹുമാനം ലഭിക്കും, പുരസ്‌കാര ലബ്ധി, നേതൃത്വസ്ഥാനം അലങ്കരിക്കാൻ യോഗം, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ കിട്ടും.
ഭരണി: അടുത്തിടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമാകും. ആത്മാഭിമാനം വര്‍ദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, യാത്രകൾ ഗുണപ്രദമാകും, മാതാപിതാക്കൾ സഹായിക്കും.
കാര്‍ത്തിക: വിശ്വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കലാസാംസ്‌കാരിക രംഗത്ത് ഉള്ളവര്‍ക്ക് പ്രശസ്തിയും അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം, വിവാഹ ആലോചനകൾ വരും, ആത്മാഭിമാനം വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും.
രോഹിണി: കുടുംബത്തിനു വേണ്ടി ഒരു ചെറിയ യാത്ര ചെയ്യേണ്ടതായി വരും. പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, ജീവിതാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യം ആകും, പരീക്ഷണങ്ങളിൽ വിജയിക്കും.
മകയിരം: സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ അല്ലെങ്കിൽ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നവയായിരിക്കും. സ്വാശ്രയ ശീലം ഉണ്ടാകും, അനുരഞ്ജനം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് ജോലി സാദ്ധ്യത, ബന്ധുജന സന്ദര്‍ശനം മന:സുഖം നല്‍കും.
തിരുവാതിര: ഷോപ്പിംഗ് നടത്താനുള്ള സാദ്ധ്യതയുണ്ട്. ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്, ബിസ്സിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും, പ്രണയം സഫലമാകും, ധനനേട്ടം, ഇടപാടുകളില്‍ വിജയം, സ്നേഹിതര്‍ സഹായിക്കും.
പുണര്‍തം: വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പരിശീലകർ എന്നിവർക്ക് സാധാരണ ദിവസത്തേക്കാൾ തിരക്ക് അനുഭവപ്പെടും. ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്, കൂര്‍മ്മ ബുദ്ധി, മാന്യത, രാത്രിയില്‍ ക്ഷമയില്ലായ്മ.
പൂയം: മാനസികമായി തളർച്ച നേരിടും. വ്യായാമമോ ധ്യാനമോ സുഖപ്പെടുത്തും. അന്യദേശ വാസം, ആരെയും വിശ്വസിക്കരുത്, മറ്റുള്ളവരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും, ആരോഗ്യപരമായി കരുതല്‍ വേണം.
ആയില്യം: ജോലിയിൽ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചേക്കും. എന്നാൽ അവ വിമർശനത്തിന് ഇടയാക്കും. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, ആപത്സന്ധി, മുന്‍കോപം, ദുരാഗ്രഹം വളരും, ബന്ധുക്കളുമായി കലഹം.
മകം: ബന്ധങ്ങളിൽ നിന്നും അമിതമായി ഒന്നും പ്രതീക്ഷിയ്ക്കാതിരിക്കുക. അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്, പല പദ്ധതികളും പരാജയപ്പെടും, യാത്രയില്‍ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടും കലഹവും.
പൂരം: നിങ്ങൾക്ക് അനുകൂലമല്ലാത്തതിനെ വിട്ടുകളയുക. പകരം പുതിയ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം, രാത്രിയില്‍ സുഹൃത്തുക്കളുമായി കലഹം, ആത്മവിശ്വാസം നഷ്ടപ്പെടും.
ഉത്രം: ദേഷ്യം വരാനിടയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. മനോനിയന്ത്രണം കൈവരിക്കുക. പ്രതികൂല നടപടികൾ, അപഖ്യാതി കേള്‍ക്കുന്ന പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം, ദാമ്പത്യത്തില്‍ സുഖക്കുറവ്, സ്ത്രീകള്‍ മുഖേനെ ധനചെലവ്.
അത്തം: ബജറ്റ് വളരെ ശ്രദ്ധാപൂർവം തയ്യാറാക്കുക. അധിക ചെലവുകൾ മനസിലാക്കുക, കുടുംബ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ, പ്രണയ ചിന്ത മനസ്സിനെ അലട്ടും, ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്രലബ്ദി, വിദേശ യാത്രാ സാഫല്യം.
ചിത്തിര: വളരെ തിരക്കേറിയ ദിനമായിരിക്കും. നിങ്ങളുടെ മനസിന്റെ ഊർജ്ജം നിങ്ങളെ തളരാതെ മുന്നോട്ട് നയിക്കും. മാനസ്സീകവും ശാരീരികവുമായി സുഖാനുഭവങ്ങള്‍, വാഹന ഭാഗ്യം, പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയം, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.
ചോതി: അന്യരുടെ തീർപ്പു കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ മികച്ച പരിഹാരം നിർദേശിക്കാൻ നിങ്ങൾക്ക് സാധിക്കും. അലസത വിട്ടൊഴിയും, പൊതുരംഗത്ത് നേട്ടങ്ങൾ, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സു:ഖ സൗകര്യങ്ങള്‍ അനുഭവിക്കും, എല്ലാ രംഗത്തും അഭിവൃദ്ധി.
വിശാഖം: പേരും പ്രശസ്തിയും ഉയരും. സ്വകാര്യ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് മുഗണന ലഭിക്കും. ഉല്ലാസകരമായ അനുഭവങ്ങള്‍, വ്യവഹാരവിജയം, ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.
അനിഴം: സന്തോഷകരമായ ഒരു ദിവസമായിരിക്കും. ബാക്കി വച്ച എല്ലാ ജോലികളും പൂർത്തീകരിക്കും. ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങള്‍, ബന്ധു സഹായം, ഭാര്യാഗുണം, ഇഷ്ടഭക്ഷണ ലബ്ധി.
കേട്ട: എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കിൽ അത് സാക്ഷാത്കരിക്കാനായി ഈ ദിവസത്തിൽ പ്രവർത്തിക്കും. കുടുംബ സുഖം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പുരോഗതി, സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, കലാബോധം, സംഗീത താല്‍പ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും സഹായം.
മൂലം: അകന്നു കഴിയുന്ന സുഹൃത്തുക്കളുമായി സംസാരിക്കാൻ സാധിക്കും. ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അവസരങ്ങള്‍ നഷ്ടപെടുത്തരുത്, വിശിഷ്ട വസ്ത്രാഭരണ ഭൂഷണ സുഖം കിട്ടും, സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ധനവരവ്, യാത്രാഗുണം, സുഖജീവിതം.
പൂരാടം: തിരക്കുള്ള നാളുകൾ നിങ്ങളെ തേടി വരുന്നുണ്ട്, അതിനാൽ ഇത് വിശ്രമിക്കാനുള്ള സമയമാണ്. ദൈവ കൃപയുണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും, തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാക്കും.
ഉത്രാടം: ജോലി സംബന്ധമായ വിഷയങ്ങൾ നിയന്ത്രണത്തിൽ ആണെന്നു ഉറപ്പു വരുത്തുക. ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടി വരും, ആരോഗ്യത്തിൽ കരുതല്‍ വേണം, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കണം, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം.
തിരുവോണം: റിഹേഴ്സലുകളും പരിശീലന സെഷനുകളും മൂലം ഈ ദിവസം തിരക്കുള്ളതായി മാറും. മേലുദ്യോഗസ്ഥര്‍ പ്രതികാര നടപടികൾ സ്വീകരിക്കും, മനസ്സാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കണം.
അവിട്ടം: നിങ്ങളുടെ അഭാവത്തിൽ ജോലി കാര്യം തകരാറിലാകുമെന്ന ചിന്ത ഉണ്ടാകണം. ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ കരുതൽ വേണം, സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം.
ചതയം: കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. കുടുംബ ജീവിതത്തില്‍ ക്ളേശങ്ങൾ വന്നു ചേരും, കര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹം ഭാവവും, നിന്ദാശീലവും ഒഴിവാക്കണം.
പൂരുരുട്ടാതി: ചെലവുകൾ വർധിക്കാൻ സാദ്ധ്യതയുണ്ട്. പണം കാര്യക്ഷമമായി ഉപയോഗിക്കുക. കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും, ബിസിനസ്സിൽ പ്രത്യേകം ശ്രദ്ധവേണം, ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. കാഴ്ചയ്ക്ക് തകരാറുണ്ടാകാതെ ശ്രദ്ധിക്കുക.
ഉതൃട്ടാതി: ചെറിയ തലവേദന നിങ്ങളെ പിടികൂടിയേക്കാം. അമിത ജോലി ചെയ്യാതിരിക്കുക. വിശ്രമിക്കാൻ സമയം കണ്ടെത്തുക. ജീവിതത്തില്‍ പ്രതികൂലമായ പരിവർത്തനങ്ങൾ, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്, ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും.
രേവതി: അറിയുന്ന ആരെങ്കിലും നിങ്ങൾക്ക് പുതിയ ചില കാര്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം. അത് സ്വീകരിക്കുന്നത് നന്മയ്ക്ക് വേണ്ടിയായിരിക്കും. നാല്‍ക്കാലികൾ മുഖേനെ സാമ്പത്തിക ചെലവുകൾ വരാം, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, ഗുരു കാരണവന്മാരുടെയും ഗുരു നാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |