തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തിരുവനന്തപുരം സിറ്റിംഗ് 18ന് രാവിലെ 11ന് കമ്മിഷൻ ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും.ചെയർമാൻ എ.എ.റഷീദ് ഹർജികൾ പരിഗണിക്കും.നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.ന്യൂനപക്ഷങ്ങളായ മുസ്ലിം,ക്രിസ്ത്യൻ,ബുദ്ധ,സിഖ്,ജൈന,പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതി പരിഹാരത്തിനായി കമ്മിഷനെ സമീപിക്കാം.സിറ്റിംഗുകളിൽ കമ്മിഷന് നേരിട്ടോ,തപാലിലോ, kscminorities@gmail.com എന്ന വിലാസത്തിലോ, 9746515133 എന്ന വാട്സ്ആപ്പ് നമ്പറിലോ പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |