അശ്വതി: കർമ്മരംഗം അഭിവൃദ്ധിപ്പെടും. പൂർവ്വികസ്വത്ത് അധീനതയിലാകും. ഉത്സവാദികൾക്കായി പണച്ചെലവും കഠിനാദ്ധ്വാനവുമുണ്ടാകും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പണവും പ്രശസ്തിയും നേടും. കൃഷി ലാഭകരമാകും. ഭാഗ്യദിനം ബുധൻ.
ഭരണി: കലാപരമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. കരാറുകൾ ലാഭകരമാകും. ചില വിലപ്പെട്ട രേഖകൾ വന്നുചേരും. മേലധികാരികളിൽ നിന്നും ഗുണമുണ്ടാകും. ഉദ്യോഗത്തിൽ പ്രമോഷന് സാദ്ധ്യത. അന്യദേശത്തുള്ളവർ നാട്ടിലെത്തും. ഭാഗ്യദിനം തിങ്കൾ.
കാർത്തിക: കുടുംബത്തിൽ പുരോഗതിയുണ്ടാകും. വ്യാപാരശാലകളിൽ നിന്ന് ജോലിക്കാരെ പിരിച്ചുവിടും. ആത്മീയചിന്തകളിൽ താത്പര്യം കൂടും. വാക്കുതർക്കങ്ങളിൽപ്പെട്ട് മാനസിക പ്രയാസം നേരിടും. ബന്ധുക്കളുമൊത്ത് ദൂരയാത്ര പോകും. ഭാഗ്യദിനം വെള്ളി.
രോഹിണി: മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കാം. ഏർപ്പെടുന്ന കാര്യങ്ങളിൽ പൂർണ്ണവിജയമുണ്ടാകും. ശ്രദ്ധക്കുറവ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് അത് സാധിക്കും. ഭാഗ്യദിനം വ്യാഴം.
മകയിരം: പല രംഗങ്ങളിലും മുൻപിൻ ആലോചനയില്ലാതെ പ്രവർത്തിക്കും. മനസിനുന്മേഷം കിട്ടുന്ന കത്തുകളോ സന്ദേശങ്ങളോ ലഭിക്കും. ലോണുകൾ എളുപ്പത്തിൽ ലഭിക്കും. ഊഹക്കച്ചവടത്തിൽ നേട്ടം. വാഹനങ്ങൾ മുഖേന ലാഭമുണ്ടാകും. ഭാഗ്യദിനം ഞായർ.
തിരുവാതിര: ഭൂമിയോ മറ്റ് വിലപ്പെട്ട വസ്തുക്കളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കും. പുതിയ വ്യാപാര സംരംഭങ്ങളിൽ ഏർപ്പെടും. ബാങ്കിംഗുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
പുണർതം: പുതിയ വ്യവസായശാലകൾ തുടങ്ങും. ആത്മവിശ്വാസം വർദ്ധിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി പ്രകടമാകും. ഉന്നത വ്യക്തികളിൽ നിന്ന് നേട്ടം. ഉദ്യോഗത്തിൽ പ്രമോഷൻ സാദ്ധ്യത. സാഹിത്യകാരൻമാർക്ക് പ്രശസ്തി വർദ്ധിക്കും. ഭാഗ്യദിനം ശനി.
പൂയം: താത്കാലികമായി നിയമനം കിട്ടിയവർക്ക് സ്ഥിരീകരണം ലഭിക്കും. തൊഴിൽരംഗത്ത് അഭിവൃദ്ധി. അവനവന്റെ വ്യക്തിത്വം വികസിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ദൂരയാത്രകൾ സുഖകരമായിത്തീരും. ഭാഗ്യദിനം തിങ്കൾ.
ആയില്യം: പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ചില പുരസ്‌ക്കാരങ്ങളോ പ്രശസ്തിപത്രങ്ങളോ ലഭിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷന് സാദ്ധ്യത. പിതാവിന് ശ്രേയസ് വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം ബുധൻ.
മകം: പ്രവർത്തനരംഗത്ത് അധികാര സ്വഭാവം പ്രദർശിപ്പിക്കും. ഷെയറുകളിൽ നിന്ന് നേട്ടം. വിചാരിക്കാത്ത സ്ഥലത്തേക്ക് സ്ഥലംമാറ്റമുണ്ടാകും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങിക്കും. ഭാഗ്യദിനം തിങ്കൾ.
പൂരം: വീടുവാങ്ങാനോ മോടിപ്പിടിപ്പിക്കാനോ സാദ്ധ്യത. പുതുതായി സർവീസിൽ പ്രവേശിക്കാനവസരം. കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കും. ദൈവികകാര്യങ്ങളിൽ കൂടുതൽ താല്പര്യം തോന്നും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഭാഗ്യദിനം വെള്ളി.
ഉത്രം: ഉദ്യോഗസ്ഥർ കൂടുതൽ അധികാരം പ്രയോഗിക്കാൻ നിർബന്ധിതരായെന്നുവന്നേക്കും. സർക്കാർ സർവ്വീസിൽ പ്രവേശിക്കാൻ അവസരം. സഹോദരങ്ങൾക്ക് സുഖവും ശ്രേയസും വർദ്ധിക്കും. ഉപരിപഠനത്തിന് അന്യദേശത്തേക്ക് പോകേണ്ടി വരാം. ഭാഗ്യദിനം ബുധൻ.
അത്തം: റിസർച്ച് വിദ്യാർത്ഥികൾക്ക് ഈ അവസരം നല്ലതാണ്. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. എല്ലാ ഹർജികളും നിവേദനങ്ങളും മാനിക്കപ്പെടും. തൊഴിൽ രഹിതർക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. വാഹനങ്ങളിൽ നിന്നു വരുമാനമുണ്ടാകും. ഭാഗ്യദിനം ഞായർ
ചിത്തിര: എല്ലാ രംഗങ്ങളിലും ഊർജ്ജസ്വലതയും കാര്യശേഷിയും പ്രദർശിപ്പിക്കും. പുതിയ ചില എഗ്രിമെന്റകളിൽ ഏർപ്പെടും. കിട്ടാനുള്ള പണം കൈവശമെത്തും. സജ്ജനസമ്മതിനേടുന്ന ചില പ്രവൃത്തികൾ നിർവഹിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. ഭാഗ്യദിനം ചൊവ്വ.
ചോതി: ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തും. ഗ്രന്ഥകാരന്മാർക്കും കലാകാരൻമാർക്കും നല്ല സമയമാണ്. കുടുംബത്തിൽ സമാധാനവും നിലനിൽക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. വീടോ വാഹനമോ വാങ്ങും. ഭാഗ്യദിനം ശനി.
വിശാഖം: ക്ഷേത്രജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. വിദേശവ്യാപാരത്തിന് അനുകൂലസമയം. ശത്രുക്കളുടെ പ്രവർത്തനത്തെ പരാജയപ്പെടുത്തും. പൂർവ്വിക ശാപദുരിത ദോഷങ്ങൾ കാര്യ വിഘ്നങ്ങളുണ്ടാകും. ഗുരുജനങ്ങളുടെ അനുഗ്രഹമുണ്ടാകും. ഭാഗ്യദിനം ഞായർ.
അനിഴം: ഈശ്വരാരാധനകൊണ്ട് മനസിന്റെ അസ്വസ്ഥത കുറയും. പൊതുചടങ്ങുകളിൽ പങ്കെടുക്കും. ഉദ്ദേശിച്ച സ്ഥലംമാറ്റം ലഭിക്കും. അധിക ചെലവുകൾ നിയന്ത്രിക്കേണ്ടിവരും. വ്യവസായങ്ങളിൽ പുരോഗതി. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: ജോലിയിൽ ഉയർച്ചയും വരുമാന വർദ്ധനവും പ്രതീക്ഷിക്കാം. തറവാട് വക ഭൂമി ഭാഗിച്ചുകിട്ടും. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥലം മാറ്റം ലഭിക്കും. പൊതുവെ വ്യക്തിപ്രഭാവം വർദ്ധിക്കും. ശത്രുക്കളെപ്പോലും ധീരമായിനേരിടും. ഭാഗ്യദിനം വെള്ളി.
മൂലം: ധനാർജ്ജനത്തിനും സന്താനങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകും. അനാവശ്യ പിടിവാശി കുടുംബത്തിന്റെ ഇടപെടലോടെ മാറ്റും. പൂർവ്വിക സമ്പത്ത് അനുഭവിക്കാൻ അവസരമുണ്ടാകും. എല്ലാരംഗങ്ങളിലും കാര്യക്ഷമതയോടെ പ്രവർത്തിക്കും. ഭാഗ്യദിനം വെള്ളി.
പൂരാടം: ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ശത്രുക്കളെ പരാജയപ്പെടുത്തും. പൊതുവെ സാമ്പത്തിക കാര്യങ്ങൾ വിഷമം കൂടാതെ നടന്നുപോകും. വ്യവഹാരങ്ങളിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം ഞായർ.
ഉത്രാടം: പ്രതികൂലാവസ്ഥയിൽ പോലും ജോലിയിൽ പിടിച്ചു നിൽക്കും. സാമ്പത്തികസഹായങ്ങൾ ലഭിക്കും. ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. പൂർവ്വികസ്വത്ത് അധീനതയിലാകും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: ധനലാഭത്തെക്കുറിച്ചുള്ള ചിന്ത അവഗണിച്ചുപോലും സുഖഭോഗങ്ങളിൽ വ്യാപൃതരാകും. ശാരീരികവും മാനസികവുമായി ചൈതന്യവും ആനന്ദവും വർദ്ധിക്കും. പലരംഗങ്ങളിലും മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഭാഗ്യദിനം ഞായർ.
അവിട്ടം: മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുത്തു പൂർത്തിയാക്കും. ഉന്നതരായ വ്യക്തികളുമായി നല്ലബന്ധം പുലർത്തും. വ്യവസായങ്ങളിൽ നിന്ന് കൂടുതൽ വരുമാനം. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കും. ഭാഗ്യദിനം ചൊവ്വ.
ചതയം: സത്കർമ്മങ്ങൾക്കായി തുക നീക്കിവയ്ക്കും. വിദേശവ്യാപാരം അഭിവൃദ്ധിപ്പെടും. അപ്രതീക്ഷിതമായി വസ്തു വന്നുചേരും. വിലപ്പെട്ട ചില വസ്തുക്കൾ വാങ്ങാനും ബാങ്കുകളിലോമറ്റോ പണം നിക്ഷേപിക്കാനുമിടയുണ്ട്. സർവീസിൽ പ്രവേശിക്കാനവസരം. ഭാഗ്യദിനം വ്യാഴം.
പൂരുരുട്ടാതി: പലകാര്യങ്ങളും മുൻപിൻ വിചാരം കൂടാതെ നിർവഹിക്കും. മനസിന് ഉന്മേഷവും ഉല്ലാസവും അനുഭവപ്പെടും. ഭൂമി വാടക ഇനത്തിൽ കൂടുതൽ ആദായമുണ്ടാകും. സ്വന്തമായി ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിക്കും. ഭാഗ്യദിനം തിങ്കൾ
ഉത്രട്ടാതി: പുതിയ ബിസിനസിൽ പണം മുടക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ പുരോഗതി. പല രംഗങ്ങളിലും വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിവാഹം നടക്കും. വസ്തു സംബന്ധമായ കേസുകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ഭാഗ്യദിനം ശനി.
രേവതി: പലകാര്യങ്ങളും ആവേശത്തോടെ നിറവേറ്റും. ബാങ്ക് ജീവനക്കാർക്ക് അനുകൂല സമയം. ഡിഫൻസ് ഡിപ്പാർട്ടുമെന്റിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനസരമുണ്ടാകും. ഭൂമിയിൽ നിന്ന് പ്രതീക്ഷിക്കാത്ത ആദായം ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |