തിരുവനന്തപുരം:സ്‌കൂളുകളിൽ ലാപ്‌ടോപും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്ന നഗരസഭാപദ്ധതിയിൽ നടന്നത് വ്യാപക ക്രമക്കേടാണെന്നും, ടെൻഡർ നടപടികൾ പോലും അട്ടിമറിച്ചാണ് ഈ പകൽക്കൊള്ള നടത്തിയിരിക്കുന്നതെന്നും ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. ഈ നാണംകെട്ട അഴിമതി സർക്കാരിന്റെ വിജിലൻസ് വിഭാഗത്തിനുതന്നെ പറയേണ്ടിവന്നത് അഴിമതിയുടെ വ്യാപ്തി വെളിവാക്കുന്നതാണ്. കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത, സ്‌പെസിഫിക്കേഷൻ വാറണ്ടിയും, വാങ്ങിയ സ്ഥാപനങ്ങളുടെ ജി.എസ്.ടി ബില്ലുകൾ പോലും ഇല്ലാതെയുമാണ് ഉപകരണങ്ങൾ വാങ്ങിയിട്ടുള്ളതെന്നും കരമന ജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |