മരട്: നഗരസഭയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കി വരുന്ന 33 ഡിവിഷനുകളിലെയും ഹരിതകർമ്മസേന അംഗങ്ങൾക്ക് ആദരവ് നൽകി. അംബുജ സിമന്റിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ആദരവ് നൽകി. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, കൗൺസിലർമാരായ ബേബി പോൾ, ശോഭാ ചന്ദ്രൻ, ബിനോയ് ജോസഫ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, ജയ ജോസഫ്, ചക്കനാട്ട് ഏജൻസി ടെക്നിക്കൽ സർവീസ് എൻജിനീയർ സുമേഷ്, ഏരിയാ സെയിൽസ് മാനേജർ നിലേഷ് വേദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |