കൊല്ലം: ഒൻപതാമത് ദേശീയ ഓപ്പൺ റാങ്കിംഗ് റോഡ് സ്പീഡ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 19 മുതൽ 23 വരെ കൊൽക്കത്തയിൽ നടക്കും. ആറ് വയസിന് മുകളിൽ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ക്വാഡ്, ഇൻലൈൻ മത്സരങ്ങളാണ് നടക്കുന്നത്. 15ന് മുമ്പ് റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ www.indiaskate.com ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 2025-26 വർഷത്തെ മത്സരത്തിൽ പങ്കെടുക്കാനായി ആർ.എസ്.എഫ്.ഐ രജിസ്‌ട്രേഷൻ നേടുകയോ പുതുക്കുകയോ ചെയ്യണമെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |