അയ്മനം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പ്രതിഭ പുരസ്‌കാരം എസ്.ശ്രീകാന്ത് അയ്മനത്തിന്. ശ്രീനാരായണ ഗുരുദേവ പഠനം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഗുരുകൃതികൾ ചൊല്ലി മുപ്പതിൽപ്പരം ദേശീയ ലോക റെക്കാഡുകൾ നേടിയിട്ടുണ്ട്. ഗുരുദേവ ജീവചരിത്രം, ശ്രീനാരായണ ധർമ്മം ലളിതം എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. നിരവധി വേദികളിലൂടെ ഗുരുദർശനം ലോക ശ്രദ്ധയിൽ എത്തിച്ചു. 22 ന് ഉച്ചകഴിഞ്ഞ് 2 ന് തിരുവനന്തപുരം ശ്രീനാരായണ ബർത്ത് സെന്റനറി മെമ്മോറിയൽ ബിൽഡിംഗ് ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |