കൊണ്ടൂർ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ നവീകരണവും ചുറ്റുമതിൽ നിർമ്മാണവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.ഡി സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോർജ്, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഓമന രമേശ്, ബെറ്റി ബെന്നി, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് മനോജ് ബി.നായർ, ദേവസ്വം രക്ഷാധികാരി വെള്ളൂരില്ലം ശംഭുദേവ ശർമ്മ, സന്തോഷ്‌കുമാർ തട്ടാറാത്ത്, പീറ്റർ പന്തലാനി, ഉണ്ണി ജോർജ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |