മണ്ണുത്തി: എ.ഐ.വൈ.എഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറിയായിരുന്നു ടി.ആർ. രാധാകൃഷ്ണന്റെ പേരിലുളള പാലിയേറ്റീവ് യൂണിറ്റിലേക്കുള്ള ഉപകരണ സമാഹരണോദ്ഘാടനം ഉപകരണങ്ങൾ ഏറ്റുവാങ്ങി മന്ത്രി കെ.രാജൻ നിർവഹിച്ചു. പാലിയേറ്റീവ് യൂണിറ്റിലേക്ക് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ടി.ജെ.പ്രശാന്ത്കുമാർ ആണ് ഉപകരണങ്ങൾ നൽകിയത്. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അദ്ധ്യക്ഷനായി. ഒമ്പത് വർഷത്തിലധികമായി വിവിധ പാലിയേറ്റീവ് യൂണിറ്റകളിലേക്ക് ഉപകരണങ്ങൾ നൽകുന്നുണ്ട്. ഈ വർഷം മുതൽ മണ്ഡലത്തിലെ യൂണിറ്റ് , മേഖല കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ഉപകരണ സമാഹരണം.പ്രസാദ് പറേരി, പി.ഡി. റെജി, കനിഷ്‌ക്കൻ വല്ലൂർ, അർജ്ജുൻ മുരളീധരൻ, പി.എസ്. അഖിൽ റഫീഖ് അറക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |