തിരുവനന്തപുരം: തിരുമല ആറാമടയിൽ പ്രവർത്തിക്കുന്ന സത്യൻ സ്‌മൃതി-മഹാനടന്റെ അനുയാത്രികർ എന്ന സംഘടന നടൻ സത്യന്റെ 54-ാമത് ചരമവാർഷികത്തിൽ എൽ.എം.എസ് കോമ്പൗണ്ടിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് അഡ്വ.വി.പ്രതാപ് സിംഗ് അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ആർ.സുരേഷ് കുമാർ,വിനയകുമാർ ജോൺസൺ,സി.ജോസ്,കെ.ശിവരാമൻ തിരുമല,തിരുമല വിജയൻ, ചന്ദ്രബാബു ആറാമട,ബാബു,രാജേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |