വണ്ടൂർ : പോരൂർ ഗ്രാമപഞ്ചായത്ത് ഡെങ്കി ഹോട്ട്സ്‌പോട്ട് ഏരിയയായ ആലിക്കോട് ഭാഗത്ത് ഷൈനിംഗ് സ്റ്റാർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ സോഴ്സ് റിഡക്‌ഷൻ കാമ്പെയിൻ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ വി. മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.പി അനിൽ, അശാവർക്കർ ശോഭന, എ. ഡി.എസ് പ്രസിഡന്റ് ടി. അൻസാർ ബീഗം തുടങ്ങിയവർ നേതൃത്വം നൽകി. കാമ്പയിനിന്റെ ഭാഗമായി പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ 97 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുകയും കൊതുക് നിവാരണ പ്രവർത്തികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |