തിരുവനന്തപുരം: അക്ഷയ പുസ്തകനിധി എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്‌കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്. ഒരുലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. ലീലാവതി, പ്രഭാവർമ്മ,പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് അടൂരിനെ തിരഞ്ഞെടുത്തത്. പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജൂലായ് അവസാനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന പ്രൊഫ. എം.പി. മന്മഥൻ അനുസ്മരണ ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പുരസ്‌കാരം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |