പാലക്കാട്: ചിറ്റൂർ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂൺ 18 ന് കൂടിക്കാഴ്ച്ച നടത്തും. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡും, കെ ടെറ്റ്, സെറ്റ്, നെറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923222174, 9400006486.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |