തൃശൂർ: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പാക്കിയ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കായി സിംമ്പോസിയം സംഘടിപ്പിച്ചു. അഡൈ്വസറി ബോർഡ് ചെയർമാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വസീം, അഡ്വ. പി.എൻ സുകുമാരൻ എന്നിവർ ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി.കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ, എ.ഡി.എം ടി. മുരളി, ജില്ലാ ലോ ഓഫീസർ എസ്.എൻ ശശികുമാർ, ജില്ലാ ഗവൺമെന്റ് പ്ലീഡർ കെ.ബി സുനിൽ കുമാർ, പി. ഷിബു, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |