തൃശൂർ: നിരൂപകൻ, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന പി.കെ.ബാലകൃഷ്ണന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് സാഹിത്യ അക്കാഡമി 20ന് എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ ശതാബ്ദി സമ്മേളനവും സെമിനാറും സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ ഡോ.എൻ.രേണുകയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ 'പി.കെ.ബാലകൃഷ്ണൻ എന്ന നിരൂപകൻ' പ്രൊഫ.എം.തോമസ് മാത്യു, 'പി.കെ.ബാലകൃഷ്ണൻ നോവലിസ്റ്റ് എന്ന നിലയിൽ' ഇ.പി.രാജഗോപാലൻ, 'കേരളചരിത്രവും ജാതിചരിത്രവും പി.കെ.ബാലകൃഷ്ണന്റെ വിശകലനത്തിൽ' ഡോ.ടി.എസ്.ശ്യാംകുമാർ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന ശതാബ്ദിസമ്മേളനം ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |