കൊച്ചി: ചെറിയ നേട്ടങ്ങളിൽ അഭിരമിക്കാതെ വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് എറണാകുളം സബ് കളക്ടർ കെ.മീര പറഞ്ഞു. തേവര സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്‌കൂളിലെ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് - 'ലോറേറ്റ്‌സ് ഡേ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വർഗീസ് കാച്ചപ്പള്ളി, വിനിത മെൻഡസ്, സിന്ധു തറയിൽ, ബിന്ദു തോമസ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ടോപ്പർമാരായ ശ്രാവൺ പ്രശാന്ത്, സെറിൻ പദുവ, മാർക്കോസ്.ബി. വർഗീസ്, ബെൻ ജോർജ് സൈമൻ, അയാന തോമസ്, നിരഞ്ജൻ.എം. മേനോൻ, ആൻ തെരേസ ജോർജ് എന്നിവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |