അമ്പലപ്പുഴ: പുറക്കാട് ഐയ്യൻ കോയിക്കൽ പടിഞ്ഞാറ് ഭാഗത്ത് വീണ്ടും തിമിംഗലം ചത്ത് അടിഞ്ഞു. ഇന്നലെ വൈകിട്ടാണ് 20 മീറ്ററോളം നീളമുള്ള തിമിംഗലം തീരത്ത് അടിഞ്ഞത്. കോസ്റ്റൽ പൊലീസ്, ഫോറസ്റ്റ്, ഫിഷറീസ്, റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. ഫിഷറീസ് വകുപ്പിന്റെ ഫൈബർ വള്ളങ്ങൾ ഉപയോഗിച്ച് തിമിംഗലത്തിന്റെ ജഡം കടലിലേക്ക് നീക്കി തോട്ടപ്പള്ളിയിൽ എത്തിച്ച് പോസ്റ്റുമാർട്ടം നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തും തിമിംഗലം അടിഞ്ഞിരുന്നു. ഇത്തരത്തിൽ തുടർച്ചയായി തിമിംഗലം ചത്ത് അടിയുന്നത് മുങ്ങിയ കപ്പലിലെ രാസവസ്തുക്കൾ കടലിൽ കലർന്നതിനാലാണോ എന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |