തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇവർ. മുംബയ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോയാണ് വെെറലാകുന്നത്. മാസ്ക് ധരിച്ച് ഇരുവരും ഒരു കാറിൽ ഒരുമിച്ചാണ് തിരിച്ച് പോകുന്നത്. നേവി ബ്ലൂ നിറത്തിലുള്ള ഷർട്ടാണ് വിജയ് ധരിച്ചിരിക്കുന്നത്.
2023 ജനുവരി മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും മാലദ്വീപിലെ അവധി ആഘോഷിച്ച ചിത്രങ്ങൾ മുൻപ് വെെറലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയാക്കി. രശ്മികയുടെ പിറന്നാളിൽ ഇരുവരും ഒരുമിച്ചായിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയിലാണ് നടി തന്റെ പിറന്നാൾ ആഘോഷിച്ചത്.
അടുത്തിടെ രശ്മിക മഞ്ഞ സാരി ഉടുത്ത് ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. 'ഈ ചിത്രത്തിൽ എനിക്ക് ഇഷ്ടപ്പെട്ടതെല്ലാമുണ്ട്, സ്ഥലവും എനിക്ക് സാരി സമ്മാനിച്ച സുന്ദരിയായ സ്ത്രീയും ഫോട്ടോഗ്രാഫറും' എന്ന് നടി പോസ്റ്റിൽ കുറിച്ചിരുന്നു. ഈ സാരി വിജയ്‌യുടെ അമ്മ സമ്മാനിച്ചതാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിലെ സ്ഥലം വിജയ്‌യുടെ വീടാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് വീണ്ടും ഇരുവരെയും ഒരുമിച്ച് കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |