സീരിയൽ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായതാണ്. താരങ്ങളുടെ വീഡിയോകൾക്ക് വിവിധതരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ക്രിസ് വേണുഗോപാലും ദിവ്യയും പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നുവന്ന ചില വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദിവ്യ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'എന്നെ സംബന്ധിച്ച് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല. രണ്ടാം വിവാഹത്തിന് മുമ്പ് ഞാൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഞാൻ കടം വാങ്ങിയവർ പോലും മോശമായി പെരുമാറിയിട്ടുണ്ട്. രണ്ടാമത്തെ വിവാഹം കഴിച്ചപ്പോൾ പലരും വിമർശിച്ചു. കിളവന്റെ പണം കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്നാണ് പലരും പറഞ്ഞത്. ശരിയാണ്. ഞാൻ അതും ശ്രദ്ധിച്ചിട്ടുണ്ട്. ഇതുവരെയായിട്ടും ഒരു ആവശ്യവും പറഞ്ഞ് ഞാൻ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്താണ് ജീവിക്കുന്നത്. അദ്ദേഹത്തിന് സ്വത്തുണ്ട്. അതുകണ്ടിട്ടല്ല ജീവിക്കുന്നത്.
എനിക്ക് സാമ്പത്തികമുണ്ടായിരുന്നെങ്കിൽ എല്ലാവരും എന്നോടൊപ്പം നിൽക്കുമായിരുന്നു. വിവാഹത്തിന് മുമ്പ് എന്നെ ആരും സഹായിച്ചിട്ടില്ല. അന്ന് എന്നെ ചേർത്തുപിടിക്കാത്തവരിൽ പലരും എന്നോട് നന്നായാണ് പെരുമാറുന്നത്. ഞങ്ങൾ ഡിവോഴ്സായെന്ന് പല വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.പലരും ഞങ്ങളെ ടാർഗറ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്. ഞാൻ തടിച്ചിട്ടാണ് എന്ന രീതിയിൽ പല കമന്റുകളും വരുന്നുണ്ട്. അതൊക്കെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്. പല സമയത്തും ഭക്ഷണം പോലും കഴിക്കാൻ തോന്നില്ല. ഞങ്ങൾ കുറച്ച് മുമ്പ് കണ്ടുമുട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു'- ദിവ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |