ബേപ്പൂർ : ബേപ്പൂർ തുറമുഖത്തെ തൊഴിലാളികൾക്ക് കേരള മാരി റ്റൈം ബോർഡിന്റെ നേതൃത്വത്തിൽ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. സേഫ്റ്റി ഷൂ, സേഫ്റ്റി ഹെൽമറ്റ് എന്നിവയാണ് വിതരണം ചെയ്തത്. തുറമുഖ പ്രവേശന കവാട ഓഫീസിൽ നടന്ന വിതരണോദ്ഘാടനം പോർട്ട് ഓഫീസർ ഹരി അച്ചുത വാര്യർ നിർവഹിച്ചു. 166 തൊഴിലാളികൾക്കാണ് നൽകിയത്. സീനിയർ പോർട്ട് കൺസർവേറ്റർ തൃദീപ് കുമാർ, വാർഫ് സൂപ്പർ വൈസർമാരായ വാമദേവൻ എ.പി, നമീത്, സക്കീർ ഹുസൈൻ, അസി. എൻജിനിയർ ഇൻ ചാർജ് മെഹബൂബ് അലി, വിവിധ തൊഴിലാളി യൂനിയൻ പ്രതിനിധികളായ ബഷീർ, ബാബു, കെ ഫിറോസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |