മേപ്പയ്യൂർ: ലഹരിക്കെതിരായ ബോധവത്ക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ലഹരി നിർമ്മാർജ്ജന സമിതി ആവശ്യപ്പെട്ടു.
മേപ്പയ്യൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങളിൽ ലഹരി മാഫിയകൾ എത്തുന്നതിനെതിരെ നിരന്തരം ബോധവത്ക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പൂർണമായും ഇല്ലാതാക്കാൻ കഴിയുന്നില്ലെന്ന് സമിതി കുറ്റപ്പെടുത്തി. ലഹരി വിരുദ്ധ കാമ്പെയിനിന്റെ ഭാഗമായി ലഹരി നിർമാർജന സമിതി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ ഹൈസ്‌കൂളിൽ ലഘു ലേഖ വിതരണം ചെയ്തു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് ഇബ്രാഹിം കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാദ്ധ്യാപകൻ കെ.എം മുഹമ്മദ്, എൽ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ കമ്മന, സ്കൂൾ ലഹരി വിരുദ്ധ ക്ലബ് കൺവീനർ കെ.കെ സുജാത, മുജീബ് കോമത്ത്, ഷാജഹാൻ തായാട്ട്, ടി.പി മുഹമ്മദ്, സജീവൻ കല്ലോട്, വി.എം മിനിമോൾ, സി.ഇ അഷറഫ്, സ്റ്റാഫ് സെക്രട്ടറി ടി.എം അഫ്സ, ടി.വി ശാലിനി, കെ.ടി സ്മിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |