കൊച്ചി: അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം, ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ദി ലിവർ, ഗ്ലോബൽ ലിവർ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്ലോബൽ എൻ.എ.എസ്.എച്ച് കൗൺസിൽ എന്നിവയുമായി സഹകരിച്ച് ബോധവത്കരണ ക്യാമ്പും ഫാറ്റി ലിവർ സ്‌ക്രീനിംഗും സംഘടിപ്പിച്ചു.
കൊച്ചി അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ. അരുൺ.കെ. വൽസൻ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ ഫൈബ്രോസ്‌കാൻ സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ സെഷനുകൾ, ക്ലിനിക്കൽ സവിശേഷതകൾ, ആവശ്യമായ ജീവിതശൈലി മാറ്റങ്ങൾ, രോഗത്തിന്റെ പുരോഗതി തടയുന്നതിൽ നേരത്തെയുള്ള ഇടപെടലിന്റെ നിർണായക പങ്ക് എന്നിവ ചർച്ചചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |