കിളിമാനൂർ: പാടങ്ങൾക്ക് മേൽ കാർമേഘം ഇരുളുമ്പോൾ കർഷകന്റെ നെഞ്ചിടിപ്പാണ് കൂടുന്നത്. ഓണം മുന്നിൽക്കണ്ട് മുൻവർഷങ്ങളെ അപേക്ഷിച്ച് തരിശുനിലങ്ങളിൽ ഉൾപ്പെടെ നെല്ലും പച്ചക്കറിയും കൃഷി ചെയ്യാൻ ഒരുങ്ങുന്ന കർഷകരും പഞ്ചായത്തുമൊക്കെയാണ് മഴപ്പേടിയിലായിരിക്കുന്നത്. ഏപ്രിൽ - മേയ് മാസത്തിൽ ഇറക്കേണ്ട ഒന്നാംവിള ഇതുവരെയും ഇറക്കാനായിട്ടില്ല. ഏപ്രിൽ മാസത്തിലും വയലിൽ നിറയെ വെള്ളമായിരുന്നു. ഒന്നാംവിള ഇത്തവണ യഥാസമയം തന്നെ ഇറക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു കർഷകർ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴ കർഷകരെ ആശങ്കയിലാക്കി.
വെള്ളത്തിൽത്തന്നെ!
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മിക്ക വയലുകളും വെള്ളത്തിലായിരുന്നു. ഇത്തരത്തിൽ വെള്ളം കെട്ടി നിന്നാൽ പാടം ഒരുക്കാനും ഞാറ്റടിക്കും കഴിയില്ല എന്നാണ് കർഷകർ പറയുന്നത്.കൊവിഡിന് ശേഷം വന്നേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് സുഭിക്ഷകേരളം പദ്ധതി പ്രകാരം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂമിയിൽ നെൽകൃഷി ചെയ്ത പ്രദേശമാണ് കിളിമാനൂർ. നെൽക്കൃഷി മാത്രമല്ല മറ്റ് വിളകളുടെ കാര്യത്തിലും ഒന്നാമതായിരുന്നു.
ഒന്നാം വിള - ഏപ്രിൽ-മേയ് മാസങ്ങളിൽ
കൃഷി ചെയ്യുന്ന മറ്റു വിളകൾ:
പാവൽ,പടവലം,വെള്ളരി,മത്തൻ,തക്കാളി,വെണ്ട,കത്തിരി,അമര,പയർ
ഇപ്രാവശ്യം നെൽക്കൃഷി ഇറക്കാൻ ഉദേശിക്കുന്നത് ആകെ 298. 61 ഹെക്ടർ
കിളിമാനൂർ - 20 ഹെക്ടർ
മടവൂർ - 21.5 ഹെക്ടർ
കരവാരം - 54.5ഹെക്ടർ
നഗരൂർ - 97ഹെക്ടർ ,
നാവായിക്കുളം - 62. 95ഹെക്ടർ പളളിക്കൽ - 15 ഹെക്ടർ
പുളിമാത്ത് - 27. 64 ഹെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |