കൊച്ചി: മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി മുനിസിപ്പൽ കൗൺസിലർ പ്രതിനിധികളെ തിരഞ്ഞെടുത്തു. തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലർ റാഷിദ് ഉള്ളംപിള്ളി, അങ്കമാലി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സിനി മനോജ് എന്നിവരാണ് പ്രതിനിധികൾ. ജനറൽ വിഭാഗം, സ്ത്രീസംവരണ വിഭാഗം തുടങ്ങി രണ്ട് വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
ജനറൽ വിഭാഗത്തിൽ 141 വോട്ടുകളുമായി റാഷിദ് ഉള്ളംപള്ളി, സ്ത്രീ സംവരണ വിഭാഗത്തിൽ 141 വോട്ടുകളോടെ സിനി മനോജ് എന്നിവർ വിജയിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് വരണാധികാരിയായി. കോർപ്പറേഷൻ കൗൺസിലർമാരുടെ പ്രതിനിധികൾക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചി കോർപ്പറേഷൻ ഹാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |