ചിറ്റൂർ: താലൂക്കിൽ കല്ലു കുട്ടിയാലിൽ ഉറപാടം കർഷക സമിതിയിൽ ചോഴൻ വീട് ഗംഗാധരന്റെ, കൃഷിയിടത്ത് ആറ് വരി നടീൽ യന്ത്രം ഉപയോഗിച്ചുള്ള നടീലിന് തുടക്കം കുറിച്ചു. വണ്ടിത്താവളം കർഷകമിത്രയുടെ ആഭിമുഖ്യത്തിൽ നടന്ന നടീൽ ഉത്സവം ചിറ്റൂർ ക്ഷീരവികസന വകുപ്പ് ഡി.ഫ്.ഐ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. അഗ്രികൾച്ചറൽ ഓഫീസർ എലവൻചേരി സോമൻ നെൽകൃഷിയെ കുറിച്ച് ക്ലാസ് എടുത്തു. നിരവധി കർഷകർ പങ്കെടുത്തു. പാലക്കാട് മാനസ് ട്രാക്ട്‌ടേർസ് ചീഫ് മെക്കാനിക്ക് രവികുമാർ ഉപഹാരം നൽകി. ശക്തിമാൻ ഗ്രൂപ്പ് മാർക്കറ്റിംഗ് മനേജർ എഡിസൺ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |