ജിമ്മിനു പുറത്തുനിന്നു അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോടു ദേഷ്യപ്പെട്ട് നടി സാമന്ത. ഫോണിൽ സംസാരിച്ചു പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്നത് നിറുത്തണമെന്ന് അവർ ചാനലുകാരോട് അഭ്യർത്ഥിച്ചു. വീണ്ടും ഇതു തുടർന്നതാണ് സാമന്തയെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ ദിവസം ജിം സെഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ തന്റെ ചിത്രമെടുക്കുന്നതു കണ്ട സാമന്ത അവരോട് ദയവായി നിറുത്താൻ ആവശ്യപ്പെട്ടു. വീണ്ടും പാപ്പരാസികൾ താരത്തെ വളഞ്ഞപ്പോഴാണ് 'ഇതൊന്നു നിറുത്തൂ" എന്നു സാമന്ത പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് സാമന്തയ്ക്ക് പിന്തുണയുമായി എത്തിയത്. അതേസമയം രാജ് നിഡിമോരു, കൃഷ്ണ ഡി. കെ എന്നിവരുടെ രക്‌ത് ബ്രഹ്മാണ്ഡ് ദി ബ്ളഡി കിംഗ്ഡം എന്ന വെബ് സീരിസാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |