പത്തനംതിട്ട : നഗരത്തിന്റെ ജനകീയ മുഖമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ. വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശക്തമായ പ്രഭാഷണമായിരുന്നു അവസാനമായി നടത്തിയത്. പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടന്ന വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് എന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങമ്പോഴാണ് രാമചന്ദ്രൻ നായർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും പൊലീസ് സ്‌റ്റേഷൻ റോഡിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഴൂർ മനാഴികീഴേതിൽ പി.രാമചന്ദ്രൻ നായർ ജില്ലാ ആസ്ഥാനത്തിന്റെയും നഗര പ്രദേശത്തിന്റെയും വികസനത്തിന് വേണ്ടി നിലകൊണ്ടയാളായിരുന്നു. വർഷങ്ങളായി പത്തനംതിട്ട പൗരസമിതിയുടെ പ്രസിഡന്റായി പ്രവർത്തിച്ചുവന്നു. സഹോദരൻ മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് പത്തനംതിട്ട നഗരസഭചെയർമാനായിരിക്കുമ്പോഴും വികസനത്തിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടർന്നു. മകൻ അഡ്വ.റോഷൻ നായർ നിലവിൽ നഗരസഭ കൗൺസിലറാണ്. വികസനത്തിന് തടസമാകുന്ന എന്തിനുമെതിരേ പ്രതികരിച്ചിട്ടുള്ളയാണ് പി.രാമചന്ദ്രൻ നായർ. അദ്ദേഹം പ്രസിഡന്റായ പൗരസമിതി എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെട്ടു. നഗരത്തിന്റെ വികസന വിഷയങ്ങളിൽ ചർച്ചകളും നടത്തിയിരുന്നു. ജനകീയ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രസ്താവനയുമായി മാദ്ധ്യമ സ്ഥാപനങ്ങളിൽ മിക്ക ദിവസവും എത്തുമായിരുന്നു.
കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട പൗരസമിതി പ്രസിഡന്റ്
പി.രാമചന്ദ്രൻനായരുടെ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |