വടക്കാഞ്ചേരി: സമ്പൂർണ തിമിര വിമുക്ത നഗരസഭയാകാൻ വടക്കാഞ്ചേരി. 28ന് രാവിലെ 10 ന് ലയൺസ് ഹാളിൽ പ്രഖ്യാപനം നടക്കുമെന്ന് ചെയർമാൻ പി.എൻ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭ,ലയൺസ് ക്ലബ്ബ്, തൃശൂർ ആര്യ കണ്ണാശുപത്രി എന്നിവ സംയുക്തമായി നടപ്പിലാക്കിയ കാഴ്ച 2024 പദ്ധതിയാണ് തിമിര വിമുക്ത പദവിയിലേക്ക് നഗരസഭയെ എത്തിച്ചത്. 41 ഡിവിഷനുകളിലായി 12 ക്യാമ്പുകളോടൊപ്പം ക്ലസ്റ്റർ തലത്തിലും നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. 2024 പേർ പരിശോധനയ്ക്ക് എത്തിയപ്പോൾ 170 പേർക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തി. ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഈ മാസം 22 നും ക്യാമ്പ് നടക്കും. തുടർ പരിശോധനകളും ഉണ്ടാകും. എ.പി. ജോൺസൺ, സി.എ.ശങ്കരൻകുട്ടി, സനീഷ് ചന്ദ്രൻ, വിത്സൻ കുന്നുംപിള്ളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |