മലപ്പുറം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് കോടികൾ തട്ടിയെടുത്ത മുഴുവൻ ജീവനക്കാരെയും അറസ്റ്റ് ചെയ്യണമെന്നും ലോട്ടറിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതികൾക്ക് ഒത്താശ ചെയ്യുന്ന യൂണിയൻ നേതാക്കളെ ബോർഡിൽ നിന്ന് പുറത്തക്കണമെന്നും കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐ. എൻ.ടി.യു.സി മലപ്പുറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഭരതൻ പരപ്പനങ്ങാടി അദ്ധ്യക്ഷനായിരുന്നു. പി ഭാസ്‌ക്കരൻ, കെ. ബാബു മണി, വേലായുധൻ ഐക്കാടൻ, സി.കെ. രാജീവ്, രാധാകൃഷ്ണൻ അമ്മിനിക്കാട്, ഹംസ പുത്തൂർ, എം. ബാബുരാജ്, രാജൻ വാക്കയിൽ, നാസർ പോറൂർ, കെ.പി. താമി, സലാം പൊന്നാനി, രവിദാസ് വണ്ടൂർ, കെ. റഷീദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |