ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ അമേരിക്കൻ നിർമ്മിത എഫ്-35 ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായില്ല. പൈലറ്റും രണ്ട് എൻജിനിയർമാരും വിമാനത്തിന് അരികിലുണ്ട്. സി.ഐ.എസ്.എഫിന്റെ സായുധ കാവലുമുണ്ട്. തകരാർ പരിഹരിക്കാൻ അമേരിക്കൻ സംഘമെത്തുമെന്നാണ് അറിയുന്നത്. ഹൈഡ്രോളിക് ലിക്വിഡ് അടക്കം വിദേശത്തു നിന്നെത്തിക്കണം. ഞായറാഴ്ചയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |