ശംഖുംമുഖം: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. ഒറീസാ സ്വദേശിയും വെട്ടുകാട് താമസിക്കുന്ന ആളുമായ പ്രഭാകറിനെയാണ്(45) വലിയതുറ പൊലീസ് പിടികൂടിയത്. 2022ൽ വലിയതുറ പൊലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 2ന് ഇയാളെ വലിയതുറ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ഭക്ഷണം ആവശ്യപ്പെട്ടു.വഞ്ചിയൂരിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ ബില്ല്‍ കൊടുക്കുന്നതിനിടെ ഇയാൾ രക്ഷപ്പെടുകയുമായിരുന്നു.പിന്നീട് ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് തീരപ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് വഞ്ചിയൂർ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |