കൊല്ലം: വായനാദിനത്തിന്റെ 30-ാം വാർഷികത്തിൽ പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്‌ഘാടനം ഇന്ന് രാവിലെ 11ന് കൊല്ലം വിമലാ ഹൃദയം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ കളക്‌ടർ എൻ.ദേവിദാസ് ഉദ്‌ഘാടനം ചെയ്യും. ഫൗണ്ടേഷൻ സെക്രട്ടറി കെ.എസ്.ജ്യോതി അദ്ധ്യക്ഷനാകും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ സന്ദേശം നൽകും. ഹെഡ്‌മിസ്‌ട്രസ് ഫ്രാൻസിനിയാ മേരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഫാത്തിമാ മാതാ നാഷണൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എ.ആർ.ഷെല്ലി മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർ എം.എച്ച്.നിസാമുദീൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്, പി.ടി.എ പ്രസിഡന്റ് ഹംഫ്രി ആന്റണി, അദ്ധ്യാപക പ്രതിനിധി പ്രമീള എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ റോയി സെബാസ്‌റ്റ്യൻ സ്വാഗതവും സി.ജി ആൻഡ് എ.സി കോ ഓർഡിനേറ്റർ ഷെറിൻ.എൻ.തോമസ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |