SignIn
Kerala Kaumudi Online
Wednesday, 25 November 2020 3.05 AM IST

ചേച്ചിയും അനുജത്തിയുടെ ഭർത്താവും തമ്മിൽ അടുപ്പമുണ്ടായാൽ... ചർച്ചയായി കുറിപ്പ്

kala-mohan-

ചേച്ചിയുടെ വിവാഹം നടത്താൻ തന്റെ മുന്നിലെത്തിയ യുവതിയിൽ നിന്ന് കൗൺസലർ അറിഞ്ഞത് മറ്റുചില കാര്യങ്ങൾ. ചേച്ചി വിവാഹത്തിന് സമ്മതിക്കാത്തതിന് പിന്നിൽ അനുജത്തിയുടെ ഭർത്താവുമായുള്ള അടുപ്പമാണെന്ന് മൂന്നുപേരുമായി സംസാരിച്ചതിൽ നിന്ന് കൗൺസലർ കല മോഹൻ മനസിലാക്കി. സ്വന്തം കൺമുന്നിൽ വന്ന കേസിനെക്കുറിച്ചാണ് കല മോഹൻ മനസുതുറക്കുന്നത്. ആദ്യ വിവാഹം ഒഴിഞ്ഞു പോയ ചേച്ചി മറ്റൊരു വിവാഹത്തിന് മടിക്കുന്നെങ്കിൽ അതിന് ആരായിരിക്കും കാരണം. തന്റെ മുന്നിലെത്തിയ ഈ സങ്കീർണമായ വിഷയത്തെ സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് കൗൺസലർ കല മോഹൻ. പൊട്ടിത്തെറിയുടെ വക്ക് വരെയെത്തിയ ഒരു കുടുംബത്തിന്റെ അനുഭവത്തെക്കുറിച്ചാണ് കല ഫേസ്ബുക്കിൽ കുറിച്ചത്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്

എത്ര നാളുകൾ കഴിഞ്ഞാലും, മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്..

ഏതു ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മനസ്സുകൾ..

വർഷം മുൻപ്,

ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭർത്താവുംവും ഒന്നിച്ചു കാണാൻ എത്തി..

ചേച്ചിയുടെ ആദ്യ വിവാഹം ഒഴിഞ്ഞു..

രണ്ടാമതൊരു വിവാഹത്തിന് പിന്നീടവർ ഒരുക്കമാകുന്നില്ല..

അമ്മയ്ക്ക് ഇപ്പോൾ നല്ല സുഖമില്ല..

മൂത്തമകളുടെ വിവാഹം നടന്നു കാണണം എന്നത് വലിയ മോഹമാണ്..

പ്രാർത്ഥന ആണ്..

എങ്ങനെ എങ്കിലും ചേച്ചിയെ ഒന്നു പറഞ്ഞു മനസ്സിലാക്കി എടുക്കണം മാഡം..

ഇപ്പോ വിവാഹ ആലോചന ആയി വന്നിരിക്കുന്നത് അത്രയും അറിയുന്ന ഒരാളാണ്.. ചേച്ചിയെ പണ്ടേ അദ്ദേഹത്തിന് ഇഷ്‌ടവും ആയിരുന്നു..

എന്റെ മുന്നില് ഇരിക്കുന്ന ചേച്ചി, അനിയത്തി, അനുജത്തിയുടെ ഭാര്തതാവ്..

ഇവരിൽ അനിയത്തി മാത്രമേ, എന്നോട് സഹകരിക്കു എന്നെന്റെ കൗൺസിലർ മനസ്സ് പറഞ്ഞു..

ചേച്ചി എതിർത്തു പറയുന്ന ഓരോ കാരണങ്ങൾക്കും, അനിയത്തിയുടെ ഭർത്താവ് പ്രോത്സാഹനം നൽകുന്നു..

അനുജത്തിയുടെ, വാദങ്ങൾക്ക് നേരെ അയാൾ അമർഷം കൊള്ളുന്നു..

ഞാൻ അയാളുടെ ഭാര്യയായ അവളെ നോക്കി..

ആ മിഴികളിലെ ഭാവം തിരിച്ചറിയാൻ എളുപ്പമായിരുന്നു..

ഇപ്പോ ശെരിക്കും പ്രശ്നം ഉണ്ടാകുന്നത് ഇവളാണ്. അമ്മയുടെ മനസ്സിൽ അനാവശ്യമായ സങ്കടം ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുന്നത് ഇവളാണ്..

പുരുഷൻ എന്ന കുപ്പായത്തിൽ നിന്നു കൊണ്ട്, അയാൾ അലറി..

ഇവൾക്ക്, അരുണിനെ സംശയം ആണെന്നാണ് എനിക്ക് തോന്നുന്നത്..

ചേച്ചി തുറന്നടിച്ചു പറയുന്നു..

ചേച്ചിയും തന്റെ ഭർത്താവും പറയുന്ന പലതും നിഷേധാർത്ഥത്തിൽ തലയാട്ടാൻ മാത്രമേ അവൾക്കു ആകുന്നുള്ളു..

ചുണ്ടനക്കിയാൽ കരഞ്ഞു പോകുന്ന അവസ്ഥയിൽ..

""അമ്മയുടെ അനിയത്തിക്ക് bipolar എന്ന മാനസികരോഗം ഉണ്ടായിരുന്നു..

ഇവളുടെ ഇപ്പോഴത്തെ സ്വഭാവം കാണുമ്പോൾ എനിക്ക്.. ""

ഞാൻ ഉൾപ്പെടെ ഇരിക്കുന്ന ആ അന്തരീക്ഷത്തിൽ പെട്ടന്ന് അടർന്നു വീണ നിശ്ശബ്ദത മനസ്സിനെ വലയം ചെയ്തു...

ഒരുപാട് അർത്ഥമുള്ള ഒന്ന്..

ആദ്യ വരവാണ് എന്റെ അടുത്ത്..

തുടർസന്ദര്ശനം ഉണ്ടാകണമെന്നില്ല..

നിങ്ങൾ എന്തിനാണ് അനാവശ്യമായി ഇത്രയും അഭിപ്രായം പറയുന്നത് എന്നു എന്റെ ഒറ്റ ചോദ്യത്തിൽ അനുജത്തിയുടെ ഭർത്താവിന്റെ ശത്രുപക്ഷത്തേക്ക് ഞാൻ നീങ്ങി..

അത്തരം ചോദ്യങ്ങൾ അനിയത്തിയുടെ ദുരവസ്ഥയുടെ ആക്കം കൂട്ടുമോ എന്നു ഞാൻ ഭയന്നു..

മറ്റൊരിടത്തു നിന്നും ഇനിയൊരു അഭയം കിട്ടാനില്ല എന്നു ചിന്തിച്ചു ഏതെങ്കിലും നിമിഷത്തിൽ അവൾ...

കൗൺസിലർ മാത്രമാണ് ഞാൻ...

എനിക്ക് പരിധിയിൽ കൂടുതൽ ഒന്നിലും ഇടപെടാൻ വയ്യ.. നഗ്നമായ പല യാഥാർഥ്യങ്ങളും ഔദ്യോഗിക ജീവിതം കാട്ടി തരാറുണ്ടെങ്കിലും..

""എന്റെ അനിയത്തിയുടെ ഭർത്താവ്, എനിക്കൊരു സുഹൃത്ത് കൂടി ആണ്..

അമ്മയും അനിയത്തിയും തിരിച്ചറിയാത്ത എന്റെ സങ്കടങ്ങളെ ഞാൻ ഇവനോട് പറയാറുണ്ട്..

ഇവൻ എന്നോട് മിണ്ടുന്നതും ഓഫീസിൽ ഒന്ന് കൊണ്ട് വിടുന്നതും ഒക്കെ ഇവൾക്ക് അമര്ഷമാണ്.. """

ചേച്ചിയുടെ വാക്കുകൾ നിഷ്കരുണം അനിയത്തിയുടെ ഹൃദയത്തിൽ കുത്തിക്കേറുന്നുണ്ട്..

മനസ്സിന്റെ വിതുമ്പലുകൾ അടക്കി പിടിച്ചു അവൾ തലകുനിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി..

ചേച്ചിയുടെ,

ദിവ്യപ്രണയത്തിനു എതിര് നിൽക്കുന്ന അനിയത്തി..

പുരുഷൻ ആരോ ആകട്ടെ..

ഇത് കേട്ടു നോക്കു..

ഇന്നലെ, ഞങ്ങളുടെ കിടപ്പു മുറിയിൽ നടന്ന വഴക്കിന്റെ ശബ്ദം..

ഭർത്താവ് അത്യുന്മേഷത്തിൽ,

Mobile ഓൺ ആക്കി..

പെൺശബ്ദം മാത്രമാണ് കേൾക്കാവുന്നത്..

വളരെ മോശമായ വാക്കുകൾ..

അലറി വിളിക്കുനുണ്ട്..

അറിയാം...

അപമാനത്തിൽ ശ്വാസം മുട്ടുന്ന ഒരുവളുടെ ആശ്രയം ആണല്ലോ ആ അമർച്ചയും വഴക്കുകളും.

ഗതിമുട്ടി പോകുന്ന ചില ഘട്ടങ്ങൾ ഉണ്ട്.

ഭയം പകയായി മാറുന്ന സന്ദർഭങ്ങൾ ഉണ്ട്... പല്ലിളിച്ചു കാട്ടുകയും, കല്ല് വലിച്ചെറിയുകയും ചെയ്തു പോകും...

""ഓരോ വാക്കിനേയും record ആക്കി,

നാളെ നിങ്ങൾ എന്നെ മാനസിക രോഗി ആക്കും എന്നെനിക്ക് അറിയാമായിരുന്നു എങ്കിൽ,

ഞാനും അത്തരത്തിൽ കളിച്ചേനെ...

ഭർത്താവിന്റെ നിരന്തരമായ വഞ്ചന കാണുമ്പോൾ പൊട്ടിപോകുന്ന ഒരുവൾക്കു ഇത് സംഭവിക്കും...പഠിച്ചു വളർന്ന

സംസ്കാരം വാക്കുകളിൽ വരില്ല.. ""

ആ പെൺകുട്ടിയുടെ വാക്കുകൾ ആദ്യം കനത്തു..

പിന്നെ, ക്ഷീണിച്ചു...

""എന്റെ അച്ഛനുണ്ടായിരുന്നു എങ്കിൽ.. ""

"നോക്കു, രണ്ടു പെൻഡ്രൈവ് നിറച്ചും ഉണ്ട് ഇവളുടെ സംസ്കാരം... "

പുരുഷൻ ഗമയിൽ പറയുന്നു..

ചേച്ചി ചിരിക്കുന്നു..

പങ്കാളിയുടെ പിന്നാലെ വഴക്കുകൾ റെക്കോർഡ് ചെയ്യാൻ കൂടുന്ന ഒരാൾ..

അവരെ പ്രകോപിപ്പിക്കുന്നത്, എത്ര വലുതായിട്ടു ആകാം..

നാളെ കേസ് ആയാൽ അവൾക്കു എതിരെ ഉള്ള തെളിവ് അയാൾ ഇപ്പോഴേ കൂട്ടുക ആണ്..

ഭയം തോന്നി..

ആ വ്യക്തിത്വം ഇല്ലാത്തവനോട് എന്ത്‌ പറയാൻ..

അല്ല ! അഥവാ ഞാൻ മറ്റൊരാളെ തേടി പോയാൽ ഇവൾക്ക് കുറ്റം പറയാൻ പറ്റുമോ?

കിടപ്പറയിൽ ശവമാണ് ഇവള്..

എന്ത്‌ പറഞ്ഞാലും, തുടങ്ങും.. ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നു എന്നു..എന്നാലങ്ങു ഒഴിയരുതോ..

ഭാര്യ ഒന്നും മിണ്ടുന്നില്ല..

ബോധമറ്റവളെ പോൽ എന്നെ നോക്കി ഇരിക്കുന്നു..

അവളുടെ ചുറ്റിലും പല്ലിളിയ്ക്കുന്ന ഇരുട്ടിനെ എനിക്ക് മാറ്റാനാകില്ല..

ജീവിക്കണം എങ്കിൽ അവൾ ശ്വാസം പിടിച്ചോടണം...

ദയ യാചിച്ചു വന്ന ആ മുഖം പലപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്..

അറിയില്ല, ഇന്നവൾ എവടെ എന്നും..

അവളുടെ മാനസിക രോഗത്തിന്, തെളിവായി, ഭാര്തതാവ് കയ്യിൽ മുറുക്കെ പിടിച്ചിരിക്കുന്ന പെൻഡ്രൈവ്.. അവളുടെ പ്രതികരണം ഇല്ലാതാക്കി..

അവൾക്കു നിഷേധിക്കാൻ തെളിവുകൾ ഇല്ല..

അയാളെ അനുസരിക്കുക അല്ലാതെ ഗത്യന്തരമില്ല..

അല്ലേൽ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പറ്റണം..

അന്ന് അവൾ എന്നെ കാണാൻ എത്തുമ്പോൾ, കടും നിറത്തിലുള്ള ലിപ്സ്റ്റിക് ചായം ചുണ്ടിൽ പുരട്ടിയിരുന്നു..

ചുവന്ന വലിയ പൊട്ടും..

ഇന്ന്,

വർഷങ്ങൾക്കു ഇപ്പുറം ഞാനവളെ ഓർക്കാൻ ശ്രമിക്കുമ്പോൾ,

അവളുടെ ചുണ്ടുകൾ വിളറി വരണ്ടു കാണുന്നു..

ആ പ്രാകൃത രൂപത്തിൽ നിന്നും ഒരുപാട് ദുർഗന്ധം വമിക്കുന്നുണ്ട്...

ചതിയിൽ പെട്ടു വർഷങ്ങൾ നീറി നീങ്ങുന്ന ഒരുവളുടെ ദേഹത്ത് നിന്നും അതേ വരൂ..

കുടുംബത്തിൽ മുൻപ് നടന്ന ആത്മഹത്യ,

മനസികരോഗത്തിന്റെ പാരമ്പര്യം ഒന്നും അവളുടെ ചേച്ചിയെ അന്ന് ബാധിച്ചിരുന്നില്ല..

അവൾ, അനിയത്തിയുടെ ഭർത്താവിന്റെ പിന്തുണയിൽ,

വികാരനുഭൂതികളിൽ, ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു...

ഞാനെന്ന കൗൺസിലർ നോക്കി ..

അവൾ നീങ്ങി...

ഒട്ടനവധി പെണ്ണുങ്ങളെ ആ ഒരാളിൽ ഞാനിന്നു കാണാറുണ്ട്..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, SOCIAL MEDIA, KALAMOHAN, KALAMOHAM FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.