ന്യൂഡൽഹി: കേന്ദ്രധനമന്ത്റി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച മൂന്നാംഘട്ട ഉത്തേജക പാക്കേജിനെതിരെ വിമർശനവുമായി ഡോ.ടി.എം. തോമസ് ഐസക്. സ്വന്തം താത്പര്യങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ഇതിനായി ധനകാര്യ കമ്മിഷനെ കേന്ദ്രം ഉപയോഗിക്കുകയാണെന്നും മന്ത്റി തോമസ് ഐസക് പറഞ്ഞു.
15ാം ധനകാര്യകമ്മീഷൻ പരിഗണനവിഷയങ്ങൾ സംബന്ധിച്ച എടുത്ത തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേ പശ്ചാത്തലത്തിലാണ് 15ാം ധനകാര്യ കമ്മീഷന്റെ കാര്യവും കാണാനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് നൽകുന്ന വായ്പകൾക്ക് നേരത്തെ നിബന്ധനകളുണ്ടായിരുന്നില്ല. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക. മറ്റ് ആവശ്യങ്ങൾക്ക് ഈ തുക വകമാറ്റാൻ തീരുമാനിച്ചാൽ കോടതിയിൽ പോകേണ്ടി വരും. 14ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഐസക് പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യങ്ങളുമായി സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |