
തലശേരി: കൈക്കൂലി വാങ്ങുന്നതിനിടെയിൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് ഉദ്യോഗസ്ഥയെ പിടികൂടി വിജിലൻസ്. തിരുവനന്തപുരം ഇലക്‌ടറൽ ഇൻസ്‌പെക്‌ടറേറ്റ് ജീവനക്കാരി മഞ്ജിമ പി രാജുവാണ് പിടിയിലായത്. 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തലശേരി റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടിയത്. പറശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്‌റ്റ്.
പരാതിക്കാരൻ ലൈസൻസിനായി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ നടപടി ക്രമങ്ങൾ വേഗത്തിൽ നീക്കുന്നതിനായി ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 6000 രൂപ കൈമാറിയത്. ട്രെയിൻ യാത്രകഴിഞ്ഞ് വരികയായിരുന്ന ഉദ്യോഗസ്ഥയ്‌ക്ക് പണം കൈമാറിയ ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |