അശ്വതി: സാമൂഹികരംഗത്ത് ശോഭിക്കും. വാഹനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധനവ്. ഗവൺമെന്റ് സർവ്വീസിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. ദൂരയാത്രകൾ സുഖകരമായിത്തീരും. പ്രമേഹരോഗികൾ അല്പം കൂടി ശ്രദ്ധാലുക്കളാകണം. ഭാഗ്യദിനം ബുധൻ.
ഭരണി: സഹോദരങ്ങൾ മുഖേന പല സഹായങ്ങളുമുണ്ടാകും. കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. ദൂരയാത്രകൾ നിറുത്തിവെക്കേണ്ടതായി വരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.
ഭാഗ്യദിനം ബുധൻ.
കാർത്തിക: ക്രയവിക്രയങ്ങളിൽ നേട്ടമുണ്ടാകും. വീട് പണിയിക്കുകയോ വാങ്ങുകയോ ചെയ്യും. ഉന്നത വ്യക്തികൾ മുഖേന നേട്ടങ്ങളുണ്ടാകും. കെട്ടിടങ്ങളോ വാഹനങ്ങളോ അധീനതയിലെത്തും. വ്യാപരരംഗത്ത് അഭിവൃദ്ധി പ്രകടമാകും. ഭാഗ്യദിനം വെള്ളി.
രോഹിണി: പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. ബിസിനസിൽ കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. യാത്രകൾ സുഖകരമായി ഭവിക്കും. കർമ്മരംഗത്ത് ഊർജസ്വലത കാണിക്കും. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
മകയിരം: നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കാനിടയുണ്ട്. ജോലിയിൽ അല്പം കൂടെ ശ്രദ്ധചെലുത്തണം. ഭാവിയെ മുൻനിറുത്തി തീരുമാനങ്ങൾ എടുക്കും. ഭാഗ്യദിനം വെള്ളി.
തിരുവാതിര: ദൂരസ്ഥലത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക് ആഗ്രഹങ്ങൾ സഫലമാകും. പുതിയ കാര്യങ്ങൾക്ക് പണം മുടക്കിയെന്ന് വരാം. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ സമയം. മനസിന് ഉന്മേഷം അനുഭവപ്പെടും. ഭാഗ്യദിനം ശനി.
പുണർതം: സർക്കാർ ജോലികളിൽ പ്രവേശിക്കും. പൊതുവെ സമ്പത്തും പ്രശസ്തിയും വർദ്ധിക്കും. ഇന്റർവ്യൂകളിൽ വിജയിക്കും. പലകാര്യങ്ങളിലും മുന്നിട്ടിറങ്ങി വിജയം കൈവരിക്കും. ബന്ധുമിത്രാദികളെ സന്ദർശിക്കും. പിതാവിന് ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.
പൂയം: എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും. സിനിമയിലും മറ്റും പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. ഷെയറുകളിൽ നിന്ന് നേട്ടമുണ്ടാകും. വരവിനെക്കാൾ ചെലവുണ്ടാകും. അധികാരസ്ഥാനത്തുള്ളവരുമായി നല്ല ബന്ധം തുടങ്ങും. ഭാഗ്യദിനം ബുധൻ.
ആയില്യം: സ്വന്തം പ്രവർത്തനങ്ങൾ മറ്റുള്ളവരെ ഏല്പിക്കും. പല പ്രശ്നങ്ങളും മദ്ധ്യസ്ഥം മുഖേന പരിഹരിക്കും. കോടതിയിലെ കേസുകൾ അനുകൂലമായിതീരും. മേലധികാരികളിൽ നിന്നുള്ള സഹകരണം കുറയാനിടയുണ്ട്. ഭാഗ്യദിനം ബുധൻ.
മകം: തറവാട് സ്വത്ത് ഭാഗിക്കുന്നതിനെപ്പറ്റി ആലോചിച്ചേക്കാം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടുതൽ സ്നേഹത്തോടെ ഇടപഴകും. ബിസിനസ് കാര്യക്ഷമമായി പുനരാരംഭിക്കും. പഠനാവശ്യത്തിനായി സ്വന്തം സ്ഥലം വിട്ടുനിൽക്കേണ്ടിവരാം. വീട് വാങ്ങാൻ സാധിക്കും. ഭാഗ്യദിനം ബുധൻ.
പൂരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. നിയമ വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ജനമദ്ധ്യത്തിൽ പ്രശസ്തി വർദ്ധിക്കും. ബാങ്കിങ്ങുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. എല്ലാരംഗങ്ങളിലും ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിക്കും. ഭാഗ്യദിനം വെള്ളി.
ഉത്രം: ഏറ്റെടുക്കുന്ന കാര്യങ്ങൾ മനസില്ലാമനസോടെ ചെയ്തു തീർക്കും. വാഹനത്തിനോ വീടിനോ അറ്റകുറ്റപ്പണി വേണ്ടി വന്നേക്കും. രാഷ്ട്രീയ പ്രവർത്തകരും പൊതുജനസേവകരും നേതൃത്വസ്ഥാനത്തേക്ക് ഉയർത്തപ്പെടും. ഭാഗ്യദിനം ചൊവ്വ.
അത്തം: ബോണ്ടുകളും പ്രോമിസറിനോട്ടുകളും മുഖേന ലഭിക്കേണ്ടിയിരുന്ന പണം പലിശ സഹിതം കൈവശമെത്തും. വിദേശയാത്ര എന്ന ആഗ്രഹം സാധിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ഭാഗ്യദിനം ഞായർ.
ചിത്തിര: മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. കലയോടുള്ള താല്പര്യം വർദ്ധിക്കും. വ്യാപാ രത്തിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കും. മോശം കൂട്ടുകെട്ടിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറും. ഭാഗ്യദിനം ബുധൻ.
ചോതി: എഞ്ചിനീയറിംഗ് ബിരുദം എടുക്കാൻ താല്പര്യം ഉള്ളവർക്ക് ആഗ്രഹം സാധിക്കും. പിതൃസമ്പത്ത് അനുഭവയോഗ്യമാകും. പലരംഗങ്ങളിലും ഭാഗ്യം തെളിഞ്ഞു വരും. വീട് പുതുക്കിപ്പണിയാനുള്ള ശ്രമങ്ങൾ ഫലവത്താകും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. വ്യവസായങ്ങളിൽ നിന്നും വരുമാനമുണ്ടാകും. സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. പട്ടാള -പൊലീസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം. ഭാഗ്യദിനം ചൊവ്വ.
അനിഴം: സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ അല്പം ശ്രദ്ധിക്കണം. പിതൃധനം അനുഭവയോഗ്യമാകും. ഭാര്യ-ഭർത്തൃബന്ധം ദൃഢമാകും. വിദേശയാത്രയെന്ന ആഗ്രഹം സാദ്ധ്യമാകും. പുതിയ ധനാഗമ മാർഗ്ഗങ്ങൾ തെളിഞ്ഞു വരും. ഭാഗ്യദിനം വ്യാഴം.
തൃക്കേട്ട: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. സഹോദരിമാരുടെ വിവാഹം നടക്കും. സംഗീതാദികലകളിൽ ശോഭിക്കും. പത്രപ്രവർത്തകർക്ക് അനുകൂലസമയമാണ്. ആരോഗ്യനില മെച്ചപ്പെടും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഭാഗ്യദിനം ശനി.
മൂലം: വസ്തുക്കൾ വിൽക്കാമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സ്ത്രീജനങ്ങൾ മുഖേന സാമ്പത്തിക നേട്ടം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. വീടുമാറി താമസിക്കാനവസരം. ഭാഗ്യദിനം ഞായർ.
പൂരാടം: എല്ലാ രംഗങ്ങളിലും കർമ്മോത്സുകത പ്രകടിപ്പിക്കും. ഉന്നതരായ വ്യക്തികളിൽ നിന്നും സഹായം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. സന്താനങ്ങളെ സംബന്ധിച്ച പ്രതീക്ഷകൾ നിറവേറും. സാമൂഹികരംഗങ്ങളിൽ നന്നായി ശോഭിക്കും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: മറ്റുള്ളവരുടെ ആദരവ് നേടിയെടുക്കും. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറും. പരീക്ഷകളിൽ വിജയിക്കും. ഏത് സാഹചര്യത്തിലും ആവേശവും ധൈര്യവും പ്രകടിപ്പിക്കും. മേലധികാരികൾക്ക് ഹിതകരമായി പ്രവർത്തിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: കലാരംഗങ്ങളിൽ നിന്നും ധനാഗമമുണ്ടാകും. സർവീസിലുള്ളവർക്ക് വരുമാനം വർദ്ധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നല്ല സമയമാണ്. അവനവൻ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലിനു പുറമെ മറ്റ് ചിലതു കൂടെ ഏറ്റെടുക്കുന്നതാണ്. ഭാഗ്യദിനം ബുധൻ.
അവിട്ടം: പല കാര്യങ്ങളിലും ത്യാഗമനസ്ഥിതി പ്രകടിപ്പിക്കും. മാതൃപക്ഷത്തുനിന്ന് ഭൂമിയോ വീടോ ലഭിച്ചെന്നുവരാം. സർവ്വീസിൽ നിന്നും കൃഷിയിൽ നിന്നും കൂടുതൽ വരുമാനം. വാഹനങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം കിട്ടില്ല. സന്താനങ്ങൾക്ക് സൗഖ്യവുമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
ചതയം: സ്വന്തം തൊഴിൽരംഗത്ത് അഭിവൃദ്ധിയുണ്ടാകും. ക്രയവിക്രയങ്ങളിൽ നിന്ന മികച്ച ആദായം. ബന്ധുക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ഉദ്യോഗക്കയറ്റം. ഭാഗ്യദിനം വെള്ളി.
പൂരുരുട്ടാതി: സ്വന്തം പരിശ്രമങ്ങൾ വിജയിക്കും. എല്ലാരംഗങ്ങളിലും കർമ്മശേഷി പ്രദർശിപ്പിക്കും. മതപരമായ അനുഷ്ഠാനങ്ങളിൽ ശ്രദ്ധചെലുത്തും. വിദ്യാഭ്യാസപരമായ പുരോഗതിയുണ്ടാകും. സഹോദരന്മാർ സ്‌നേഹത്തോടെ പെരുമാറും. ഭാഗ്യദിനം ശനി.
ഉത്രട്ടാതി: വീട് വെയ്ക്കാനോ വാങ്ങാനോ ഉള്ളവർക്ക് ആഗ്രഹം സാധിക്കും. തൊഴിൽരംഗത്ത് സ്ഥിരീകരണം ലഭിക്കാം. പരസ്യം മുഖേനയും ഏജൻസികൾ മുഖേനയും വരുമാനത്തിൽ വർദ്ധന. വിദേശത്തുള്ളവരിൽ നിന്ന് നേട്ടമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
രേവതി: സന്താനങ്ങളുടെ വിവാഹത്തിന് അനുകൂല സമയം. ബിസിനസിൽ പുരോഗതി. പുതിയ വ്യക്തികളുമായി ബന്ധം പുലർത്തും. അനാവശ്യ വാക്കുതർക്കത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. മേലധികാരികളുമായി നയപരമായി സംസാരിക്കും. ഭാഗ്യദിനം വ്യാഴം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |